Latest NewsNewsIndia

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് രാകേഷ് ടിക്കായത്ത്

ട്രാക്ടറുമായി തയ്യാറായി ഇരിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് . ട്രാക്ടറുമായി തയ്യാറായിരിക്കാനാണ് കര്‍ശകരോട് ടിക്കായത്ത് ആവശ്യപ്പെട്ടത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും ടിക്കായത്ത് വ്യക്തമാക്കി. ‘സമരങ്ങള്‍ ശക്തമാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്, നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗം അതാണെന്നും ‘ ടിക്കായത്ത് പറഞ്ഞു.

Read Also : വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു: യുവതിയും സംഘവും പിടിയിൽ

‘ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കണം. കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധക്കാര്‍ മടങ്ങിപ്പോകില്ലെന്നും’ ടിക്കായത്ത് പറഞ്ഞു. ‘ ഒരേ ആവശ്യത്തിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം, ഒന്നുകില്‍ ജനങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാരോ മാത്രമേ ഇക്കാര്യത്തില്‍ അവശേഷിക്കൂ എന്നും കര്‍ഷകരുടെ ശബ്ദം വ്യാജ കേസുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും’ ടിക്കായത്ത് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button