Latest NewsFootballNewsSports

കോപ അമേരിക്കയിൽ അർജന്റീന പ്രീ ക്വാർട്ടറിൽ

ബ്രസീലിയ: കോപ അമേരിക്കയിൽ അർജന്റീന പ്രീ ക്വാർട്ടറിൽ. ടൂർണമെന്റിലെ മൂന്നാം മത്സരത്തിനിറങ്ങിയ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വേയെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ് എയിൽ രണ്ട് ജയവും ഒരു സമനിലയുമായി തോൽവി അറിയാതെ അർജന്റീന കുതിപ്പ് തുടരുകയാണ്. കോപയിലെ അവസാന മത്സരത്തിൽ ബൊളീവിയയാണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ.

പരാഗ്വേക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയുടെ പത്താം മിനിറ്റിൽ അർജന്റീന ലീഡ് നേടി. പരാഗ്വേയുടെ പ്രതിരോധനിരയെ വിദഗ്ദമായി കബളിപ്പിച്ച് ഗോമസ്(10) പന്ത് ലക്ഷ്യത്തിലെത്തിച്ചു. സൂപ്പർതാരം ഏയ്ഞ്ചൽ ഡി മരിയയുടെ പാസിൽ നിന്നാണ് ഗോമസ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. രണ്ടാം പകുതിയിലും മികച്ച പന്തടക്കത്തോടെ ആക്രമിച്ചു കളിച്ച അർജന്റീനയ്ക്ക് ലീഡ് ഉയർത്താൻ കഴിഞ്ഞില്ല.

Read Also:- പുതിയ സാങ്കേതികവിദ്യകളും സൗകര്യപ്രദമായ ഫീച്ചറുകളുമായി റേഞ്ച് റോവർ വേലാർ

ഗ്രൂപ്പിൽ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജന്റീന. ആദ്യ മത്സരത്തിൽ ചിലിക്കെതിരെ 1-1 എന്ന നിലയിൽ സമനില വഴങ്ങുകയായിരുന്നു. രണ്ടാം മത്സരത്തിൽ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് മെസ്സിയും സംഘവും തോൽപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button