Latest NewsKeralaNews

സൗജന്യ വാക്സിൻ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിപിഎം കൗണ്‍സിലര്‍, നന്ദി പറഞ്ഞ് മേയര്‍ ആര്യ

സുപ്രീം കോടതിയുടെ പരാമര്‍ശത്തിനുശേഷം വാക്സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാരിന് നന്ദി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ പ്രഖ്യാപിച്ച ഘട്ടത്തിൽ വാക്‌സിന്‍ ചലഞ്ചിലേക്ക് നഗരസഭ നല്‍കിയ രണ്ട് കോടി രൂപ മടക്കി വാങ്ങണമെന്ന ആവശ്യവുമായി ബി.ജെ.പി കൗണ്‍സിലന്മാർ. ഇതിനെ തുടർന്ന് നഗരസഭാ കൗണ്‍സിലില്‍ ബി.ജെ.പി – എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ വാക്കുതര്‍ക്കം.

‘എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് തന്നെ വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കിയ തുക തിരികെ ലഭിച്ചാല്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന നഗരസഭയ്ക്ക് പ്രയോജനമാകുമെന്നു’ ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. ഇത് വിമർശനത്തിന് ഇടയാക്കി .

read also: ഉപയോഗമില്ലാതെ കിടക്കുന്ന ക്ഷേത്ര ഭൂമി വരുമാന സ്രോതസ്സാക്കിയാൽ നല്ലത്: കെ.രാധാകൃഷ്ണൻ

കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തിനെതിരെ ഇടതുപക്ഷ കൗണ്‍സിലര്‍ അംശു വാമദേവന്‍ വിമര്‍ശനം ഉന്നയിച്ചു. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിന് പകരം കുറ്റം മാത്രം പറയുകയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി കൗണ്‍സിലറായ കരമന അജിത്തും തിരുമല അനിലും  വിമർശിച്ചു  ‘സുപ്രീം കോടതിയുടെ പരാമര്‍ശത്തിനുശേഷം വാക്സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാരിന് നന്ദി’ എന്നായിരുന്നു മേയറുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button