Latest NewsKeralaNewsIndia

‘വാക്സിനേഷനില്‍ രാജ്യം മുന്നേറുമ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പുറകോട്ട്’: രാഹുലിന് മറുപടിയുമായി സ്‌മൃതി

സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കോവിഡ് കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ട്

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷമായ വ്യാപനം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാർ പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശത്തിന് മറുപടിയുമായി സ്മൃതി ഇറാനി. രാജ്യം ലോകത്തിന് തന്നെ മാതൃകയായി വാക്സിനേഷനില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾ വാക്സിനേഷനില്‍ പുറകോട്ട് പോകുന്നതെന്തു കൊണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

‘രാഹുലെന്ന ജ്ഞാനിയായ സന്യാസി അറിവിന്റെ മുത്തുകള്‍ പ്രധാനമന്ത്രിക്ക് മേല്‍ ചൊരിയുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കോവിഡ് കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം’. സ്മൃതി ഇറാനി ട്വിറ്ററിൽ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button