Latest NewsNewsIndiaMobile PhoneTechnology

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ 8 ആപ്പുകൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുക

ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷ ടീം. ആൻഡ്രോയിഡ് ഫോണുകളിലെ എട്ട് അപ്ലിക്കേഷനുകളിൽ ‘ജോക്കർ ട്രബിൾസ്’ അഥവാ ‘ജോക്കർ വൈറസ്’ വീണ്ടും തിരിച്ചെത്തിയതിനെ തുടർന്നാണ് സംരക്ഷ ടീം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബുകളിലെ ഗവേഷകരാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ പുതിയ 8 ജോക്കർ മാൽവെയർ-ലെയ്സ്ഡ് ആപ്ലിക്കേഷനുകളെ കണ്ടെത്തിയത്.

അപ്ലിക്കേഷനുകൾ വഴി ഉപയോക്താവിന്റെ ഫോണിലേക്ക് ഒളിഞ്ഞുനോക്കാനുള്ള ശേഷി ‘ജോക്കർ’ വൈറസിനുണ്ട്. ‘ജോക്കർ’ ഫോണിനകത്ത് പ്രവേശിച്ച് കഴിഞ്ഞാൽ ഫോണിൽ സംരക്ഷിച്ച ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ ഇവർ രഹസ്യമായി ശേഖരിക്കും. ഓരോ കുറച്ച് മാസത്തിലും ഡാറ്റ മോഷ്ടിക്കുന്ന വൈറസുകൾ നിരന്തരം അതിന്റെ കോഡിങ്ങിൽ മാറ്റം വരുത്തിയോ, നിർവ്വഹണ രീതികളിൽ മാറ്റം വരുത്തിയോ ആണ് ഗൂഗിളിന്റെ ഔദ്യോഗിക അപ്ലിക്കേഷൻ സ്റ്റോറിലേക്ക് ‘ജോക്കർ’ പ്രവേശിക്കുന്നത്.

സ്മാർട്ട് ഫോണുകളിൽ കണ്ടെത്തിയ ഈ എട്ട് ആപ്ലിക്കേഷനുകളിലാണ് ഇപ്പോൾ ജോക്കർ വൈറസ് ഉള്ളത്. ഓക്സിലറി മെസ്സേജ് , ഫാസ്റ്റ് മാജിക് എസ് .എം.എസ്, ഫ്രീ ക്യാം സ്കാനർ, സൂപ്പർ മെസ്സേജ്, എലമെന്റ് സ്കാനർ, ഗോ മെസ്സേജ്, ട്രാവൽ വോൾപേപ്പർസ് , സൂപ്പർ എസ് .എം.എസ് എന്നിവയാണ് നീക്കംചെയ്യേണ്ട 8 അപ്ലിക്കേഷനുകൾ. ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളോട് അവരുടെ ഫോണുകളിൽ നിന്ന് ഈ അപ്ലിക്കേഷനുകൾ നീക്കംചെയ്യാൻ സുരക്ഷാ ടീം അറിയിച്ച് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button