KeralaLatest NewsNews

രാജ്യദ്രോഹ കേസ്: ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും

ബയോവെപ്പണ്‍ പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് എടുത്തത്.

കൊച്ചി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച് രാവിലെ 10.30 ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട പോലീസ് വീണ്ടും നോട്ടീസ് നല്‍കി. ഞായറാഴ്ചയും ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്തിരുന്നു.

നാല് ദിവസം കൂടി ദ്വീപില്‍ തുടരണമെന്ന് ആയിഷയോട് കവരത്തി പോലീസ് ആവശ്യപെട്ടിട്ടുണ്ട്. ഞായറാഴ്ച്ച നല്‍കിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിഷയ്ക്ക് നോട്ടീസ് നല്‍കിയത്.

Read Also: കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയത് വെറുതെയല്ല: കെജ്രിവാള്‍ നാളെ പഞ്ചാബിലെത്തും

അതേസമയം രാജ്യത്തിനെതിരായ ഒന്നും ചെയ്തിട്ടില്ലെന്ന് ആയിഷ സുല്‍ത്താന പറഞ്ഞു. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ബയോവെപ്പണ്‍ പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button