Latest NewsKeralaNews

മലപ്പുറത്ത് മതപരിവർത്തന സംഘത്തെ എതിർത്ത സി.പി.എം പ്രവർത്തകനെ പാർട്ടി പുറത്താക്കി

മലപ്പുറം : മലപ്പുറത്ത് മതപരിവർത്തന സംഘത്തെ എതിർത്ത സി.പി.എം പ്രവർത്തകനെ പാർട്ടി പുറത്താക്കിയെന്ന് റിപ്പോർട്ട്. നീരോൽപ്പാലം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന പി.ടി ഗിൽബർട്ടിനെയാണ് സി.പി.എം പുറത്താക്കിയത്.

Read Also : പുനലൂരിൽ യുവതി ഭർതൃ ഗൃഹത്തിൽ തീകൊളുത്തി മരിച്ച നിലയില്‍  

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് പ്രാഥമിക അംഗത്വം എടുത്തുകളഞ്ഞതെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഒരു സംഘം ആളുകൾ പ്രലോഭിപ്പിച്ച് തന്റെ ഭാര്യയേയും മകനേയും ഇസ്ലാംമതത്തിലേക്ക് മാറ്റിയെന്ന് കാണിച്ച് ഗിൽബർട്ട് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

താൻ വിശ്വസിക്കുന്ന പ്രസ്ഥാനം മതപരിവർത്തനത്തെ എതിർക്കുന്നില്ലെന്നും ഗിൽബർട്ട് വ്യക്തമാക്കിയിരുന്നു. സജീവ പാർട്ടി പ്രവർത്തകനായ ഗിൽബർട്ടിന്റെ ഈ പ്രസ്താവനയെ തുടർന്നാണ് പാർട്ടി നടപടിയെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button