Latest NewsFootballSports

യൂറോ കപ്പിൽ സ്പെയിനിന് ഇന്ന് നിർണ്ണായകം: ഫ്രാൻസും പോർച്ചുഗലും ജർമ്മനിയും ഇന്നിറങ്ങും

മാഡ്രിഡ്: യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ ശക്തരായ സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങും. ഗ്രൂപ്പ് ഇയിൽ സ്പെയിൻ സ്ലൊവാക്യയെയും പോളണ്ട് സ്വീഡനെയും നേരിടും. രാത്രി 9.30നാണ് രണ്ട് മത്സരങ്ങളും നടക്കുക. ഗ്രൂപ്പിൽ നാലു പോയിന്റുള്ള സ്വീഡനാണ് മുന്നിൽ. സ്ലൊവാക്യക്ക് മൂന്നും സ്പെയിനിന് രണ്ടും ഒരു സമനില മാത്രമുള്ള പോളണ്ടിന് ഒരു പോയിന്റുമാണുള്ളത്.

പ്രീക്വാർട്ടർ ഉറപ്പിക്കാനായി ഓരോ മത്സരഫലവും നിർണായകമാണ്. രണ്ടുതവണ സമനിലക്കുരുക്കിൽ കുടുങ്ങിയ സ്പെയിനിന് സ്ലൊവാക്യയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. തോൽവിയാണെങ്കിൽ 2004ന് ശേഷമാദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിന് പുറത്തേക്കുള്ള വഴിയാകുകയും ചെയ്യും.

Read Also:- കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് വിഐ

അതേസമയം, ലോക ജേതാക്കളായ ഫ്രാൻസും യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. ഗ്രൂപ്പ് എഫിലെ നിർണ്ണായകമായ പോരാട്ടത്തിൽ ഇരുടീമുകൾക്കും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം അനിവാര്യമാണ്. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഹംഗറി ജർമ്മനിയെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button