COVID 19KeralaNattuvarthaLatest NewsNews

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ ദര്‍ശനത്തിനും, കല്യാണങ്ങൾക്കും അനുമതി

ഗുരുവായൂർ: നിബന്ധനകളോട് കൂടി ആരാധനാലയങ്ങൾ തുറക്കാമെന്ന പ്രഖ്യാപനം ഭക്തർക്ക് ആശ്വാസമാകുന്നു. ലോക്ഡൗണിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കാന്‍ തീരുമാനമായി. ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രം തുറക്കുന്നത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Also Read:രാമനാട്ടുകര അപകടം: സിപിഎം പ്രവർത്തകനും സൈബർ പോരാളിയുമായ അർജുൻ ആയങ്കിക്ക് സ്വർണ്ണക്കടത്തിൽ ബന്ധമെന്ന് റിപ്പോർട്ട്

300 പേര്‍ക്കായിരിക്കും ഒരു ദിവസം പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം 15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാനാകുക. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതിയുണ്ടായിരിക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയായിരിക്കുമെന്നും അറിയിപ്പുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി പതിനാറില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് ഇന്നലെയാണ് തീരുമാനിച്ചത്. ഭക്തരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ഈ തീരുമാനമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button