Latest NewsNewsIndia

ഓർഡർ ചെയ്ത മദ്യം ലഭിച്ചില്ല: ഓൺലൈൻ മദ്യ വിതരണ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രമുഖ നടി

പണം നൽകിയാണ് മദ്യം ഓർഡർ ചെയ്തത്

മുംബൈ: ഓൺലൈൻ മദ്യവിതരണ സ്ഥാപനത്തിലൂടെ മദ്യം ഓർഡർ ചെയ്തതിലൂടെ കബളിക്കപ്പെട്ടുവെന്ന് നടി ശബാന ആസ്മി. ലിവിങ് ലിക്വിഡ്സ് എന്ന കമ്പനി തന്നെ ചതിച്ചുവെന്നാണ് ശബാന ആസ്മിയുടെ ആരോപണം. ഓൺലൈൻ വഴി മദ്യം ഓർഡർ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്നാണ് നടിയുടെ പരാതി. തന്നെ ഇവർ കബളിപ്പിച്ചുവെന്നും ശബാന ആസ്മി ആരോപിക്കുന്നു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Read Also: കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുമായി ജിയോ: പ്രത്യേകതകൾ അറിയാം

പണം നൽകിയാണ് മദ്യം ഓർഡർ ചെയ്തത്. മദ്യം വിതരണം ചെയ്തില്ല എന്ന് മാത്രമല്ല, അവർ തന്റെ ഫോൺ എടുക്കുന്നതുമില്ലെന്ന് ശബാന ആസ്മി ട്വിറ്ററിൽ കുറിച്ചു. ഓൺലൈൻ പണമിടപാടിന്റെ വിശദാംശങ്ങൾ അടക്കമുള്ളവ ഉൾപ്പെടുത്തിയാണ് താരത്തിന്റെ ട്വീറ്റ്. അതേസമയം എത്ര രൂപയ്ക്കാണ് മദ്യം ഓർഡർ ചെയ്തതെന്ന വിവരം വ്യക്തമല്ല. കബളിപ്പിക്കപ്പെട്ടതിന്റെ പേരിൽ പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യവും നടി വെളിപ്പെടുത്തിയിട്ടില്ല.

Read Also: എനിക്ക് സമയമില്ല ഇല്ലേല്‍ ഞാൻ കാണാന്‍ വന്നേനെ: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അശ്ലീല പരാമര്‍ശവുമായി കോൺഗ്രസ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button