Latest NewsNewsHealth & Fitness

കോവിഡ് രോഗികൾക്ക് ഹൃദയാഘാതം: കാരണമിത്..

ഡൽഹിയിലെ ശ്രീ ഗംഗ രാം ആശുപത്രിയിലെ ഡോക്ടർ അംബരീഷ് പങ്ക് വച്ച ചിത്രമാണ് ഇപ്പോൾ ചർച്ച വിഷയം.

കോവിഡ് വൈറസുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്നങ്ങൾ എല്ലായിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിൽ തന്നെ അധികമായി കണ്ട വരുന്ന ഒന്നാണ് രക്തം കട്ടപിടിക്കുക അഥവാ ത്രോംബോസിസ്. കോവിഡ് അണുബാധ ശരാശരിയോ ഗുരുതരമോ ആയ രോഗികളിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതായി കാണുന്നുണ്ട്. കൃത്യസമയത്ത് ഇത് ചികിത്സ ചെയ്തില്ലെങ്കിൽ ഹൃദയാഘാതം വരെ ഉണ്ടാകാം. ഡൽഹിയിലെ ശ്രീ ഗംഗ രാം ആശുപത്രിയിലെ ഡോക്ടർ അംബരീഷ് പങ്ക് വച്ച ചിത്രമാണ് ഇപ്പോൾ ചർച്ച വിഷയം.

Read Also: ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഇവയൊക്കെ

ഒരു കോവിഡ് രോഗിയുടെ ശരീരത്തിൽ നിന്നും എടുത്ത് രക്തക്കട്ടയുടെ ചിത്രമായിരുന്നു അത്. ‘കോവിഡ് ക്ലോട്ടുകൾ ഇങ്ങനെയാണ് കാണപ്പെടുന്നത്.ഹൃദയാഘാതം,സ്ട്രോക്ക് തുടങ്ങിയവ രണ്ട് മുതൽ അഞ്ചു ശതമാനം വരെ നടക്കാറുണ്ട്.ഈ ബ്ലഡ് ക്ലോട്ട് ഞങ്ങൾ ഒരു രോഗിയുടെ ഉള്ളിൽ നിന്നും എടുത്തതാണ്. അയാളെ രക്ഷിക്കാൻ ഞങ്ങൾക്കായി’- അദ്ദേഹം കുറിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി വരുന്ന സൈറ്റോകെയ്ൻ ആണ് രക്തം കട്ടപിടിക്കാൻ കാരണമാകുന്നത്.ഇത്തരം സമയങ്ങളിൽ രോഗികളിൽ ഹൃദയാഘാതം വരെയുണ്ടാകാൻ സാധ്യത ഉണ്ടാവുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button