Latest NewsCricketNewsSports

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: ന്യൂസിലാന്റിന് ചരിത്ര നേട്ടം

സതാംപ്ടൺ: ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാന്റിന് കിരീടം. ആറ് ദിവസം വരെ നീണ്ട ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്റ് കീഴടക്കിയത്. ആദ്യമായാണ് ന്യൂസിലാന്റ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഒരു കിരീടം നേടുന്നത്. ഇന്ത്യ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം ബൗളർമാർ മേധാവിത്വം പുലർത്തിയ പിച്ചിൽ കിവികൾ പതറാതെ പിന്തുടർന്നു.

പരിചയസമ്പന്നരായ ക്യാപ്റ്റൻ കെയ്ൻ വില്യംസണും(89 പന്തിൽ 52) റോസ് ടെയ്‌ലറുമാണ് (100 പന്തിൽ 47) ന്യൂസിലാന്റിന് ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. സ്കോർ: ഇന്ത്യ 217, 170 ന്യൂസിലാന്റ് 249, 140-2. രണ്ട് വിക്കറ്റിന് 64 റൺസെന്ന നിലയിൽ റിസർവ് ഡേയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ സ്കോർ ബോർഡിൽ 10 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും, പൂജാരയും വിക്കറ്റിന് മുന്നിൽ കുടുങ്ങി.

Read Also:- യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇനി ആവേശ പോരാട്ടം

പേസർ ജാമിസണിന്റെ ബോളിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് കോഹ്‌ലി മടങ്ങിയത്. 13 റൺസയിരുന്നു കോഹ്‌ലിയുടെ സാമ്പാദ്യം. ആദ്യ ഇന്നിങ്സിലും ജാമിസാണായിരുന്നു കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. കോഹ്‌ലി പുറത്തായതിന് പിന്നാലെ പൂജാരയും മടങ്ങി. ജാമിസണിന്റെ ഓവറിൽ സ്ലിപ്പിൽ ടെയ്ലർ പന്ത് കൈയിലൊതുക്കുകയായിരുന്നു. 80 പന്തിൽ 15 റൺസാണ് പൂജാര നേടിയത്. രവീന്ദ്ര ജഡേജ (16), ആർ. അശ്വിൻ (7), മുഹമ്മദ് ഷമി (13), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button