KeralaNattuvarthaLatest NewsNews

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് ഒളിവില്‍

പൂന്തുറ സ്വദേശിയായ യുവാവിനെതിരെയാണ് പരാതി

തിരുവനന്തപുരം: കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയതായി പരാതി. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ച പൂന്തുറ സ്വദേശിയായ യുവാവിനെതിരെയാണ് പരാതി. സംഭവത്തെ തുടർന്ന് യുവാവ് ഒളിവിലാണ്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button