KeralaLatest NewsNewsIndia

കൊലക്കേസ് പ്രതി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു, ഒടുവിൽ ജയിൽ മോചനം: റിയാസിന്റെ ബന്ധുവിന് കോളടിച്ചതിങ്ങനെ

കുന്നംകുളം: ആര്‍എസ്‌എസ് പ്രവര്‍ത്തകനായ കുന്നംകുളം കൊരട്ടിക്കര കാട്ടുകുളങ്ങര വീട്ടില്‍ ബാബൂട്ടൻ എന്ന സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ശിക്ഷിച്ച പ്രതികൾക്ക് ശിക്ഷയിളവ് നല്‍കി ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവുള്‍പ്പെടെയുള്ള കൊലക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള സർക്കാർ ഉത്തരവ് വിവാദമാകുന്നു.

ആര്‍എസ്‌എസ് അനുഭാവിയായ സുരേഷ് ബാബുവിനെ 1993 ലാണ് ഒറ്റപ്പിലാവ് ബസ് സ്റ്റോപ്പില്‍ വച്ച്‌ ഒരുകൂട്ടമാളുകൾ ചേർന്ന് കൊലപ്പെടുത്തിയത്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ അഞ്ചു പേര്‍ക്ക് സുപ്രീം കോടതി ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 2017ലാണ് സുപ്രീംകോടതി 326-ാം വകുപ്പ് പ്രകാരം കേസിലെ പ്രതികള്‍ക്ക് ഏഴു വര്‍ഷത്തെ തടവ് വിധിച്ചത്. പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. 4 വർഷം പോലും പൂർത്തിയാകുന്നത് മുൻപ് പ്രതികളെ മോചിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

Also Read:രാജ്യത്തെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് 3.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

മന്ത്രി മുഹമ്മദ് റിയാസിന്റെ ചെറിയച്ഛന്റെ മകന്‍ മുഹമ്മദ് ഹാഷിം, മുന്‍ എംഎല്‍എ ബാബു എം. പാലിശ്ശേരിയുടെ അനുജന്‍ ബാലാജി എം. പാലിശ്ശേരി എന്നിവരടക്കമുള്ള അഞ്ച് പേർക്കാണ് ശിക്ഷായിളവ്. ജന്മഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഇവരെ മോചിപ്പിക്കാനുള്ള ശ്രമം സർക്കാർ നടത്തിയിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് നീക്കത്തിൽ നിന്നും സർക്കാർ പിൻവാങ്ങുകയായിരുന്നു.

സുരേഷ് ബാബു വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പ്രതിയായ മുഹമ്മദ് ഹാഷിം മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കുറ്റവാളികൾക്ക് സർക്കാർ പരോൾ അനുവദിച്ചിരുന്നു. പരോള്‍ കാലയളവില്‍ ക്ലിഫ് ഹൗസില്‍ എത്തിയാണ് കല്യാണത്തില്‍ പങ്കെടുത്തത്. ക്ലിഫ് ഹൗസില്‍ റിയാസിനും വീണക്കുമൊപ്പം ഹാഷിം നില്‍ക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. ഏതായാലും പുതിയ ഉത്തരവ് വിവാദമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button