KeralaLatest NewsNewsIndia

വിസ്മയയുടെ വാർത്ത കണ്ട് രാത്രി വിളിച്ചപ്പോൾ ‘ഞാൻ അങ്ങനെ ചെയ്യില്ല അമ്മേ’ എന്ന് പറഞ്ഞു: കണ്ണീരോടെ സുചിത്രയുടെ അമ്മ

സ്കൂട്ടർ പോരാ കാർ തന്നെ വേണമെന്ന് വാശി: പ്ലസ്ടൂ കഴിഞ്ഞപാടേ കല്യാണം നടത്തിയതിന്റെ കാരണം വെളിപ്പെടുത്തി സുചിത്രയുടെ കുടുംബം

ആലപ്പുഴ: കൊല്ലത്തെ വിസ്മയയുടെ ആത്മഹത്യാ വാർത്തയുടെ ഞെട്ടലിൽ നിൽക്കുമ്പോഴാണ് ആലപ്പുഴയിൽ സുചിത്രയെന്ന 19 കാരിയും ആത്മത്യ ചെയ്തുവെന്ന വാർത്ത കേരളം അറിയുന്നത്. ആലപ്പുഴ വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സുചിത്രയുടെ മൃതദേഹം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓച്ചിറ സ്വദേശിനിയായ സുചിത്ര വള്ളികുന്നത്ത് ഭര്‍ത്താവ് വിഷ്ണുവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ചത്. മൂന്ന് മാസം മാത്രം നീണ്ട വിവാഹജീവിതമായിരുന്നു സുചിത്രയുടേത്.

ഭർതൃ ഗൃഹത്തിൽ സുചിത്ര നേരിട്ടത് കടുത്ത സ്ത്രീധന പീഡനമെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഭർത്താവിന്റെ വീട്ടുകാരായിരുന്നു സുചിത്രയെ പീഡിപ്പിച്ചിരുന്നത്. സൈനികനായ ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങിയതോടെ ഭര്‍ത്താവിന്‍റെ അമ്മ യുവതിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. വിവാഹത്തിന് ശേഷം 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ട് സമ്മര്‍ദത്തിലാക്കിയെന്നും മാതാപിതാക്കള്‍ ആരോപിച്ചു. വിവാഹത്തിന് സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു വാഗ്ദാനം. സ്കൂട്ടര്‍ പോര കാറ് വേണമെന്ന വാശിക്ക് മുന്നിൽ സുചിത്രയുടെ വീട്ടുകാർ വഴങ്ങി. വിവാഹം കഴിഞ്ഞിട്ട് വീണ്ടും പത്ത് ലക്ഷം ചോദിച്ചു. ഭർത്താവിന്റെ സഹോദരിയുടെ ബാധ്യത തീർക്കാൻ വേണ്ടിയായിരുന്നു പണം ചോദിച്ചത്. സുചിത്രയുടെ സ്വര്‍ണം ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പണയം വച്ചു.

Also Read:കള്ളക്കടത്തുകാര്‍ക്ക് ലൈക് അടിക്കുന്നവവരും സ്‌നേഹാശംസ അര്‍പ്പിക്കുന്നവരും വേണ്ട : ഡി.വൈ.എഫ്.ഐ

‘പെൺകുഞ്ഞുങ്ങളോട് മാത്രം എന്താണ് എല്ലാവരും ഇങ്ങനെ കാണിക്കുന്നത്? അതും ഒരു ജൻമം അല്ലേ?. എന്റെ മോൾക്ക് ഇനി എത്രമാത്രം ജീവിതം കിടന്നതാ. വിളക്കെടുത്ത് വെച്ചില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ ഒരുപാട് ചീത്ത പറഞ്ഞു അവർ. എന്റെ കൊച്ച് കരയുന്നത് ഞാൻ നേരിട്ട് കണ്ടു’, സുചിത്രയുടെ അമ്മ കണ്ണീരോടെ പറയുന്നു.

കൊല്ലത്തെ വിസ്മയയുടെ മരണ വാര്‍ത്ത കണ്ട് ഭയന്നു സുചിത്രയെ വിളിച്ചപ്പോള്‍ ‘ഞാന്‍ അങ്ങനെയൊന്നും ചെയ്യില്ല അമ്മേ’ എന്ന് ഉറപ്പ് നൽകിയ മകൾ പിറ്റേന്ന് ആത്മത്യ ചെയ്തുവെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. 20 വയസിനു മുന്‍പ് കല്യാണം ന‌ടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന ജാതകം കാരണമാണ് പ്ലസ്ടൂ കഴിഞ്ഞപാടേ കല്യാണം നടത്തിയതെന്ന് സുചിത്രയുടെ പിതാവ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button