Latest NewsIndiaNews

കോവിഡ് ലക്ഷണം കാണിക്കാത്തവരും ഡെല്‍റ്റ പ്ലസ് വാഹകര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസിനെ കുറിച്ച്
സാങ്കേതിക ഉപദേശക സമിതി മേധാവി ഡോ. എന്‍.കെ. അറോറ. ഡെല്‍റ്റ പ്ലസ് വൈറസിന് കൂടുതല്‍ വ്യാപനശേഷിയോ രോഗതീവ്രതയോ ഉണ്ടോ എന്ന് പറയാനുള്ള പഠനഫലം പുറത്തുവന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also : കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

മറ്റ് വകഭേദങ്ങളെക്കാള്‍ ശ്വാസകോശത്തില്‍ പ്രവേശിക്കാനും ദോഷകരമായി ബാധിക്കാനുമുള്ള ശേഷി ഇവക്കുണ്ട്. എങ്കിലും അത് അതിതീവ്രമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. ഒന്നോ രണ്ടോ ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇതുകൊണ്ടുള്ള അപകടസാധ്യത പൊതുവെ വിരളമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും ഡെല്‍റ്റ പ്ലസ് വൈറസ് വാഹകരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവര്‍ വഴി വൈറസ് വ്യാപനം നടന്നിട്ടുമുണ്ട്. ഇത്തരത്തില്‍ ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button