KeralaLatest NewsNews

മുസ്‌ലിം ലീഗ് ക്വട്ടേഷന്‍ സംഘത്തെ വെളളപൂശുകയാണെന്ന് എസ്.ഡി.പി.ഐ

പൊതുസമൂഹത്തെ ബാധിക്കുന്ന ഈ വിപത്തിനെ ഒറ്റക്കെട്ടായി നേരിടുന്നതിന് പകരം വിലകുറഞ്ഞ കളളപ്രചരണങ്ങളിലൂടെ എസ്.ഡി.പി.ഐയെ കരിവാരിത്തേച്ച്‌ നേട്ടമുണ്ടാക്കാം എന്ന മുസ്‌ലിം ലീഗിന്‍റെ മിഥ്യാധാരണ പൊതുജനം തിരിച്ചറിയുന്നുണ്ട്.

ഇരിട്ടി: സ്വര്‍ണക്കടത്ത്- ക്വട്ടഷന്‍ സംഘത്തിലെ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് എസ്.ഡി.പി.ഐ. മുസ്‌ലിം ലീഗ് ക്വട്ടേഷന്‍ സംഘത്തെ വെളളപൂശുകയാണെന്ന് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി. ഇരിട്ടിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ആസിഫലി എന്ന യുവാവിന് മര്‍ദനമേറ്റ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു. ആസിഫ് അലി എന്ന വ്യക്തിയെ വളരെ മുമ്പ് എസ്.ഡി.പി.ഐയില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതാണെന്ന് ചാനല്‍ വാര്‍ത്തകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ആസിഫ് അലി പറയുന്നത് സി.പി.എമ്മുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ചതാണ് അക്രമത്തിന് കാരണമെന്നാണ്. ഇത് സി.പി.എം നേതൃത്വം തളളിക്കളയുകയും ചെയ്യുന്നു.

‘ഇരിട്ടി മേഖലയില്‍ സ്വര്‍ണ്ണക്കടത്ത് -ക്വട്ടേഷന്‍, ലഹരി, പെൺവാണിഭം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് മുസ്‌ലിം ലീഗ് കാലങ്ങളായി സ്വീകരിക്കാറുളളത്. ഇത്തരം മാഫിയ സംഘങ്ങളുടെ തലപ്പത്ത് ലീഗിന്‍റേയും, ബി.ജെ.പിയുടേയും, സി.പി.എമ്മിന്‍റേയും പ്രവര്‍ത്തകരടക്കം ഉണ്ട് എന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതൃത്വം മനസ്സിലാക്കണം. പൊതുസമൂഹത്തെ ബാധിക്കുന്ന ഈ വിപത്തിനെ ഒറ്റക്കെട്ടായി നേരിടുന്നതിന് പകരം വിലകുറഞ്ഞ കളളപ്രചരണങ്ങളിലൂടെ എസ്.ഡി.പി.ഐയെ കരിവാരിത്തേച്ച്‌ നേട്ടമുണ്ടാക്കാം എന്ന മുസ്‌ലിം ലീഗിന്‍റെ മിഥ്യാധാരണ പൊതുജനം തിരിച്ചറിയുന്നുണ്ട്. സാമൂഹിക ദ്രോഹികളെ സംരക്ഷിക്കുന്ന മുസ്‌ലിം ലീഗിന്‍റെ നിലപാട് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും ക്വട്ടേഷന്‍ സംഘങ്ങളെ രാഷ്ട്രീയം നോക്കാതെ ജനകീയമായി പാര്‍ട്ടി ചെറുത്തു തോല്‍പിക്കും’- എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു.

Read Also: സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button