KeralaLatest NewsNews

സ്വര്‍ണത്തില്‍ മുങ്ങി പിണറായി ഭരണം,സ്വപ്‌ന കഴിഞ്ഞു ഇനി ആയങ്കി :സിപിഎമ്മിന്റെ ഗോള്‍ഡ് വേര്‍ഷനെ കുറിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായിക്കെതിരെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശോഭ സുരേന്ദ്രന്‍ സി.പി.എമ്മിന്റെ കള്ളക്കടത്ത് ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ചത്. കഴിഞ്ഞ പിണറായി ഭരണത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയും ശിവശങ്കരനും ആണെങ്കില്‍ രണ്ടാം പിണറായി ഭരണത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കളായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയുമാണ്. സിപിഎമ്മിന്റെ റെഡ് വേര്‍ഷന്‍ കഴിഞ്ഞു, ഇനി ഗോള്‍ഡ് വേര്‍ഷനെക്കുറിച്ച് കേരളം കേള്‍ക്കാനിരിക്കുന്നതെയുള്ളൂവെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. 22 തവണയെങ്കിലും അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണം തട്ടിയെടുത്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടെന്നും, അങ്ങനെയെങ്കില്‍ അതില്‍ 7-8 നടത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

Read Also : സുജിത് ഭക്തനുമൊത്ത് ഇടമലക്കുടിയിലേയ്ക്ക് വിനോദയാത്ര: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഡീന്‍ കുര്യാക്കോസ് എം.പി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

തിരുവനന്തപുരത്ത് സ്വര്‍ണ്ണം കടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിക്കുക. നെടുമ്ബാശ്ശേരിയില്‍ സ്വര്‍ണ്ണം കടത്തിയവരെ രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ ക്വട്ടേഷനായി ഉപയോഗിക്കുക. കരിപ്പൂരില്‍ DYFI ക്കാരെ ഉപയോഗിച്ച് കടത്തിയ സ്വര്‍ണ്ണം തട്ടിയെടുക്കുക. ഇങ്ങനെ തട്ടിയെടുത്ത സ്വര്‍ണ്ണത്തിന്റെ മൂന്നിലൊന്ന് കമ്മീഷനായി പാര്‍ട്ടി നേരിട്ടെടുക്കുക!

22 തവണയെങ്കിലും അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണം തട്ടിയെടുത്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അതില്‍ 7-8 പൊട്ടിക്കല്‍ നടത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മാത്രമാണ്.  സിപിഎമ്മിന്റെ റെഡ് വേര്‍ഷന്‍ കഴിഞ്ഞു. ഇനി ഗോള്‍ഡ് വേര്‍ഷനെക്കുറിച്ച് കേരളം കേള്‍ക്കാനിരിക്കുന്നതെയുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button