Latest NewsBikes & ScootersNews

യൂണികോണിന്റെ ക്യാഷ് ബാക്ക് ഓഫർ ഈ മാസം കൂടി: ഹോണ്ട

ടോക്കിയോ: ജനപ്രിയ ഇരുചക്ര വാഹനമായ യൂണികോണിന് കമ്പനി നൽകിയ ക്യാഷ് ബാക്ക് ഓഫർ ഈ മാസം അവസാനത്തോടെ അവസാനിക്കുമെന്ന് ഹോണ്ട. 3,500 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ രീതിയിൽ യൂണികോൺ വാങ്ങുമ്പോഴാണ് ക്യാഷ് ബാക്ക് ലഭിക്കുക.

3,500 രൂപ വരെയാണ് കമ്പനി ക്യാഷ് ബാക്ക് നൽകുന്നത്. ഇതിനായി കുറഞ്ഞത് 40,000 രൂപയുടെ പണമിടപാട് നടത്തണമെന്നാണ് കമ്പനിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ വ്യക്തമാക്കുന്നു. ഹോണ്ടയുടെ മറ്റ് ഇരുചക്രവാഹന മോഡലുകളായ എക്സ്-ബ്ലേഡ്, ഷൈൻ, ഹോർനറ്റ് 2.0, ഗ്രാസിയ 125, ആക്ടിവ 6ജി, ഡിയോ എന്നീ മോഡലുകൾക്ക് ഈ മാസം അവസാനം വരെ ഇതേ ഓഫർ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

2020 ഫെബ്രുവരിയിലാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പുത്തൻ എൻജിൻ നൽകി പുതിയ യൂണികോണിനെ ഹോണ്ട വിപണിയിൽ എത്തിച്ചത്. ഡിസ്‌പ്ലേസ്മെന്റ് കൂടിയ 160 സിസി എൻജിനാണ് ബിഎസ് 6 ഹോണ്ട യൂണികോണിൽ ലഭിക്കുന്നത്.

Read Also:- കളം നിറഞ്ഞ് മെസ്സി: കോപയിൽ അർജന്റീനക്ക് തകർപ്പൻ ജയം

യൂണികോണിന്റെ പുതിയ പതിപ്പിന് ആറ് വർഷത്തെ വാറണ്ടി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയിൽ മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും മൂന്ന് വർഷത്തെ എസ്സ്റ്റെൻഡ് വാറണ്ടിയുമാണ്. നിലവിൽ 1,02,213 രൂപയാണ് ഹോണ്ട യൂണികോണിന്റെ കേരളത്തിലെ എക്സ്-ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button