Latest NewsNewsIndia

കോവിഡ് പ്രതിരോധം: രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. അൻപതിനായിരം കോടി രൂപ ആരോഗ്യ മേഖലക്കും ഒന്നര ലക്ഷം കോടി രൂപ ചെറുകിട ഇടത്തരം വ്യാപാര സംരഭങ്ങൾക്കും അനുവദിച്ച പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Read Also: പുതിയ ചുമതല നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പിനു ശ്രമം: കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയിൽ അനുനയ നീക്കവുമായി രാഹുൽ

ധനമന്ത്രി നിർമലാ സീതാരാമനാണ് കഴിഞ്ഞ ദിവസം രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. 1.22 ലക്ഷം കോടിയുടെ കയറ്റുമതി ഇൻഷുറൻസ് പദ്ധതിക്കും അനുമതി നൽകി. 3.03 ലക്ഷം കോടിയുടെ പവർ ഡിസ്‌കോം പദ്ധതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

വിസ വിതരണം പുനരാംഭിച്ചു കഴിഞ്ഞാൽ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകാനാണ് തീരുമാനം. ട്രാവൽ ഏജൻസികൾക്ക് പത്ത് ലക്ഷം രൂപ വായ്പ നൽകും. ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും.

Read Also: ഞങ്ങള്‍ക്കും മരണ ഭയമില്ല, ദൈവ നിശ്ചയം എന്തായാലും അത് ആര്‍ക്കും തടയാന്‍ സാധിക്കില്ല: അര്‍ജുന്‍ രാധാകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button