സുരക്ഷ: എയർ ബാഗ് സംവിധാനവുമായി ഹോണ്ട

ദില്ലി: ഇരുചക്രവാഹനങ്ങളിലും എയർ ബാഗുകൾ ഒരുക്കാനുള്ള തീരുമാനത്തിലാണ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട. ഇതിന്റെ ഭാഗമായി ഇരുചക്ര വാഹനങ്ങളിലെ എയർബാഗ് സംവിധാനത്തിനായി ഹോണ്ട പേറ്റന്റ് അപേക്ഷ സമർപ്പിച്ചതായി കാർ ആൻഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇരുചക്ര വാഹനങ്ങൾക്കായി മൂന്ന് എയർബാഗ് ഡിസൈനുകൾ ഉൾപ്പെടെയാണ് ഹോണ്ട പേറ്റന്റ് അപേക്ഷ നൽകിയിട്ടുള്ളത്.

അടുത്തിടെ അവതരിപ്പിച്ച ഏറ്റവും പുതിയ ഹോണ്ട ഗോൾഡ് വിംഗ് ടൂറിൽ ഒരു എയർബാഗ് ഉൾപ്പെട്ടിരുന്നു. എന്നാൽ ഹോണ്ടയുടെ കൂടുതൽ മോഡലുകളിൽ ഈ സുരക്ഷ സംവിധാനം ഒരുക്കുന്നതിനായിട്ടാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെയാണ് ഹോണ്ടയുടെ ഏറ്റവും പുതിയ പേറ്റന്റ് അപേക്ഷയിൽ മൂന്ന് പുതിയ എയർബാഗ് ഡിസൈനുകൾക്ക് അപേക്ഷ നൽകിയതും. ഇത് കമ്പനിയുടെ ഭാവിലെ മോട്ടോർസൈക്കിളുകളിൽ ഉപയോഗിച്ചേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.

Read Also:- അത്താഴശേഷം ഗ്രാമ്പൂ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഇരുചക്ര വാഹനപകടങ്ങളിൽ 68 ശതമാനവും മുന്നിൽ നിന്ന് നേരിട്ടുള്ള ഇടിയിലൂടെയാണെന്നാണ് ഹോണ്ടയുടെ സ്വന്തം ഗവേഷണങ്ങൾ തെളിയിക്കുന്നതെന്ന് കാർ കാർ ആൻഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നു. ബൈക്ക് ഓടിക്കുന്നവർ മറ്റ് വാഹനങ്ങളിലോ റോഡിലോ മറ്റൊരു വസ്തുവിലോ നേരിട്ട് ഇടിക്കുന്നതിനാലാണ് പരിക്കുകൾ അധികവും ഏൽക്കുന്നത്. അതുകൊണ്ട് തന്നെ ഇരുചക്ര വാഹനത്തിന്റെ മുൻഭാഗത്താണ് എയർബാഗ് നൽകാൻ കമ്പനി ഉദ്ദേശിക്കുന്നത്.

Share
Leave a Comment