Latest NewsKeralaNattuvarthaNews

മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് ‘സമുദ്ര’ പദ്ധതിയിൽ സൗജന്യബസ് യാത്രയൊരുക്കി സർക്കാർ

മൂന്നു ബസ്സുകള്‍ക്ക് പ്രതിവര്‍ഷം 72 ലക്ഷം രൂപ ചെലവ് വരുമെന്നാണ് നിഗമനം

തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ന്ന് മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് തിരുവനന്തപുരത്ത് എന്നപേരില്‍ സൗജന്യബസ് യാത്രാ സൗകര്യം ഒരുക്കുന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കെഎസ്ആര്‍ടിസി എംഡി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവർ നടത്തിയ ചര്‍ച്ചയിലാണ് ‘സമുദ്ര’ എന്ന പദ്ധതിക്ക് തീരുമാനമായത്. ഇതിനായി മത്സ്യവില്‍പ്പനക്കാരായ വനിതകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ മൂന്നു ബസ്സുകള്‍ രൂപമാറ്റം വരുത്തി യാത്രയ്ക്ക് ക്രമീകരിച്ചിട്ടുണ്ട്.

ഒരു ബസ്സിന് പ്രതിവര്‍ഷം ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ്, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിലായി 24 ലക്ഷം എന്ന ക്രമത്തില്‍ മൂന്നു ബസ്സുകള്‍ക്ക് പ്രതിവര്‍ഷം 72 ലക്ഷം രൂപ ചെലവ് വരുമെന്നാണ് നിഗമനം. ഈ തുക ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്ന് കണ്ടെത്തുന്നതിനും തീരുമാനമായി. ഒരു വാഹനത്തില്‍ 24 വനിതകൾക്ക് ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും അവരുടെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള റാക്ക് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button