KeralaLatest NewsNews

കോട്ടയത്തെ ഗുണ്ടാ ആക്രമണത്തിനു പിന്നിൽ പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക: 2 പേർ പിടിയിൽ

പതിനാലംഗസംഘമാണ് ചൊവ്വാഴ്ച രാത്രി വീടുകയറി ആക്രമിച്ചത്.

കോട്ടയം: കോട്ടയം നഗരത്തിൽ വീട്ടിൽ കയറി രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്നു സൂചന. രണ്ടുപേര്‍ അറസ്റ്റിലായി. പൊന്‍കുന്നം സ്വദേശി അജ്മലും മല്ലപ്പള്ളി സ്വദേശി സുലേഖയുമാണ് പിടിയിലായത്. പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

read also: ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമങ്ങൾ സർക്കാർ നടപ്പാക്കും: ഡോക്ടേഴ്സ് ദിനത്തിൽ ആശംസയറിയിച്ച് പ്രധാനമന്ത്രി

ആക്രമണത്തിന് ഇരയായ യുവതിയെയും കൂട്ടരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ താമസിച്ചിരുന്ന ചന്തക്കടവിലെ വീട് കേന്ദ്രീകരിച്ചു നീലചിത്രനിര്‍മാണം നടന്നിരുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. പതിനാലംഗസംഘമാണ് ചൊവ്വാഴ്ച രാത്രി വീടുകയറി ആക്രമിച്ചത്. മാരകമായി പരുക്കേറ്റിട്ടും പരാതിയില്ലെന്ന നിലപാടിലായിരുന്നു അക്രമത്തിനിരയായവരുടെത്. ഇതിൽ സംശയം തോന്നിയ പോലീസ് സൂക്ഷമായി നടത്തിയ അന്യൂശനത്തിലാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button