KeralaNattuvarthaLatest NewsNews

അർജുനുമായുള്ളത് സാമൂഹിക മാധ്യമങ്ങളിലെ പരിചയം: സജേഷ്

കരിപ്പൂരിൽ എത്തിച്ച് സ്വർണം അർജുൻ ആയങ്കിക്ക് കൈമാറാനായിരുന്നു നിർദേശം

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി.സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു. കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയത്. അർജുൻ ആയങ്കിയെ സമൂഹമാധ്യമങ്ങളിലൂടെയാണു പരിചയപ്പെട്ടതെന്നും സ്വർണക്കടത്തിലോ ക്വട്ടേഷൻ ഇടപാടുകളിലോ ബന്ധം ഇല്ലെന്നും സജേഷ് മൊഴി നൽകി. കസ്റ്റഡിയിലുള്ള മുഖ്യപ്രതി മുഹമ്മദ്‌ ഷഫീഖിനെയും അർജുൻ ആയങ്കിയെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ കരിപ്പൂരിൽ എത്തിച്ച് സ്വർണം അർജുൻ ആയങ്കിക്ക് കൈമാറാനായിരുന്നു നിർദേശം എന്ന മൊഴി ഷഫീഖ് ആവർത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button