Latest NewsNewsIndia

ഹിന്ദു വിരുദ്ധരും മോദി വിരുദ്ധരും ആയ മാധ്യമപ്രവർത്തകരെ തിരഞ്ഞ് ന്യൂയോർക്ക് ടൈംസ്: പദവി ഇത്, പരിഹാസ കുറിപ്പ്

ന്യൂഡൽഹി: ഹിന്ദു വിരുദ്ധരും മോദി വിരുദ്ധരും ആയ മാധ്യമപ്രവർത്തകരെ ജോലിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ന്യൂയോർക്ക് ടൈംസിന്റെ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ദക്ഷിണേഷ്യ ബിസിനസ് ലേഖകൻ എന്ന പദവിയിലേക്കാണ് നിയമനം. മോദിയുടെ ആത്മനിർഭരത ആധുനിക ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങൾക്ക് വിരുദ്ധമാണെന്ന പത്രത്തിന്റെ കണ്ടെത്തലിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമങ്ങളെയും നിയന്ത്രിച്ചു നിർത്താൻ പ്രധാനമന്ത്രി ശമിക്കുന്നുണ്ടെന്നും ഇത് തടയാൻ പേനയെ ആയുധമാക്കണമെന്നുമാണ് പരസ്യത്തിൽ പറയുന്നത്. കേന്ദ്ര നയങ്ങൾക്കെതിരെ പൊരുത്തണമെന്ന ഇവരുടെ ആഹ്വാനത്തെയും ശ്രീജിത്ത് പരിഹസിക്കുന്നു. ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നിങ്ങൾ മോദി വിരോധിയാണോ? നിങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ? സുസ്വാഗതം! ന്യൂയോർക്ക് ടൈംസ് ഡൽഹിയിലേക്ക് മാധ്യമപ്രവർത്തകരെ അന്വേഷിക്കുകയാണ്. ദക്ഷിണേഷ്യ ബിസിനസ് ലേഖകൻ എന്നതാണ് പദവി. എന്തിനാണ് നിയമനം? വിശദീകരിക്കാം. ഇന്ത്യയുടെ ഭാവി ഒരു നിർണ്ണായക ഘട്ടത്തിലേക്ക് എത്തുകയാണ്. മോദിയുടെ ആത്മനിർഭരത ആധുനിക ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങൾക്ക് വിരുദ്ധമാണത്രേ. അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമങ്ങളെയും നിയന്ത്രിച്ചു നിർത്താൻ ഓൻ ശ്രമിക്കുകയാണത്രേ. അതിനെതിരെ തൂലിക പടവാളാക്കാൻ ആണ് മേല്പറഞ്ഞ പദവിയിലേക്കുള്ള ക്ഷണം. പരമയോഗ്യരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. നിങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ? ഏയ്, അതൊന്നും ഒരു പ്രശ്നമേയല്ല. ഞങ്ങൾ ആൾക്കാരെ വേറിട്ടു കാണാറില്ല. നിങ്ങൾക്കും അപേക്ഷിക്കാം. എല്ലാ ക്രിമിനലുകളും കൂടി ചേർന്നു പ്രവർത്തിച്ചാൽ പാശിശം തകർന്നു വീഴില്ല എന്നൊന്നുമില്ലല്ലോ. അതുകൊണ്ട്, “കത്തി താഴെ ഇടെടാ… പേന എടുക്കെടാ. അപേക്ഷിക്കെടാ…”

shortlink

Related Articles

Post Your Comments

Related Articles


Back to top button