KeralaLatest NewsNews

മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്

 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായി അണക്കെട്ട് തകര്‍ന്നാല്‍ താഴ്‌വാരത്തു താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.

Read Also: രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുകയായിരുന്നു: തന്റെ ബയോപികിൽ നിന്ന് വിജയ് സേതുപതി പുറത്തായതിനെ കുറിച്ച് മുത്തയ്യ മുരളീധരൻ

അടുത്തിടെ ലിബിയയില്‍ പഴക്കം ചെന്ന രണ്ടു ഡാമുകള്‍ തകര്‍ന്ന് വലിയ തോതില്‍ ആളപായമുണ്ടായ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയ്ക്കു മുന്നറിയിപ്പ് നല്‍കുന്നത്. അവിടെ 3,000 ആളുകളാണ് മരണപ്പെട്ടതെങ്കില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35 ലക്ഷം പേരെ അതു ബാധിക്കുമെന്നു ലേഖനം പറയുന്നു.

‘ലോകമെമ്പാടും അണക്കെട്ടു നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്ന 1970കളില്‍ നിര്‍മ്മിച്ച രണ്ടു ഡാമുകളാണ് ലിബിയയില്‍ തകര്‍ന്നത്. എന്നാല്‍, ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്. യു.എന്‍ നടത്തിയ പഠനവും മുമ്പ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്’, ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

‘ലിബിയയിലേത് തടയാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഒരു വര്‍ഷം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ലോകത്തു നിരവധി അണക്കെട്ടുകള്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ വലിയ അപകടം നേരിടുന്നുണ്ട്. അവയില്‍ ഏറെയും ഇന്ത്യയിലും ചൈനയിലുമാണ്. അതില്‍തന്നെ ഏറ്റവും അപകടകരമായ സ്ഥിതിയിലുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഈ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും അപകടത്തിപ്പെടാം’, ലേഖനം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button