Latest NewsKeralaNews

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതിയിൽ പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരസ്യം

നേരത്തെ സംസ്ഥാനം സ്വന്തമായി വാക്സിന്‍ വാങ്ങി എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരസ്യത്തിൽ
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരംതാണ രാഷ്ട്രീയം. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്‍കിയ പരസ്യത്തിലാണ് ഇടതു സര്‍ക്കാരിന്റെ രാഷ്ടീയക്കളി.

‘വാക്സിനേഷന്‍ മുടങ്ങിയാല്‍ കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി’ എന്ന അർത്ഥം വരുന്ന തരത്തിലാണ് പരസ്യ വാക്യം. കേന്ദ്രത്തിൽ നിന്നും വാക്സിന്‍ ലഭ്യതയില്‍ കുറവുണ്ടാകുന്ന പക്ഷം ചില ദിവസങ്ങളില്‍ വാക്സിനേഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പരസ്യത്തില്‍ പറയുന്നത്. വാക്‌സിന്‍ ക്ഷാമമെന്ന് വാര്‍ത്ത പ്രചരിപ്പിക്കുകയും സ്വന്തം പാർട്ടിലുള്ളവർക്കും മറ്റ് വേണ്ടപ്പെട്ടവർക്കും വാക്‌സിന്‍ ക്രമം തെറ്റിച്ച് നല്‍കുന്നു എന്ന ആക്ഷേപം വ്യാപകമായിരിക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന ഈ പരസ്യം.

Read Also  : ജൂലായ് മാസം വന്നിട്ടും വാക്‌സിനെത്തിയില്ലെന്ന് രാഹുല്‍: അഹങ്കാരത്തിന് വാക്‌സിനില്ലെന്ന് കേന്ദ്ര സ‌ര്‍ക്കാര്‍

അതേസമയം, കേന്ദ്രം നൽകുന്ന വാക്‌സിൻ മാത്രമാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നുള്ളു എന്നിരിക്കെ ഈ പരസ്യം വെറും തരംതാണ രാഷ്ട്രീയമാണ് പ്രകടമാക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. നേരത്തെ സംസ്ഥാനം സ്വന്തമായി വാക്സിന്‍ വാങ്ങി എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനായി വാക്സിന്‍ ചലഞ്ച് എന്ന പേരില്‍ ബീഡി തൊഴിലാളികളില്‍ നിന്നടക്കം സമാഹരിച്ച കോടികള്‍ എന്തു ചെയ്തു എന്നും ഈ പരസ്യത്തിന് മറുപടിയായി ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button