COVID 19KeralaNattuvarthaLatest NewsNews

മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ട്: ടിക്കറ്റെടുക്കാൻ വിസമ്മതിച്ച് മദ്യപാനി കെ എസ് ആർ ടി സി കണ്ടക്ടറെ മർദിച്ചു

മലപ്പുറം: ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിന് മദ്യപാനി കെഎസ്‌ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ചു. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാര്‍ജ് ചോദിച്ചതിനാണ് മദ്യപാനി വണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

Also Read:ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള നടപടിയ്ക്ക് പിന്തുണ, ചൈനയെ വിശ്വാസം: വാഴ്ത്തലുകളുമായി ഇമ്രാന്‍ ഖാന്‍

മദ്യപിച്ച്‌ ബസില്‍ കയറിയയാൾ ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചു. മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിട്ടു. ഇതിന്റെ പ്രതികാരമെന്നോണമാണ് പ്രതി കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ ചില്ലും തകര്‍ന്നു.

അതേസമയം, കോവിഡ് മാനദണ്ഡങ്ങളെതുടർന്ന് ലോക് ഡൗണിൽ നിർത്തിവച്ച കെ എസ് ആർ ടി സി സർവ്വീസുകൾ പുനരാരംഭിച്ചിട്ട് അധികമായിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ് തന്നെയാണ് സംസ്ഥാനത്ത് ഇപ്പോഴും കെ എസ് ആർ ടി സി സർവ്വീസുകൾ നടക്കുന്നത്. പ്രൈവറ്റ് ബസ്സുകളിൽ പകുതിയും സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തിവച്ച അവസ്ഥയിൽ സാധാരണക്കാർക്ക് സഞ്ചരിക്കാൻ ആകെയുള്ള പൊതു മാർഗ്ഗമാണ് ഇപ്പോൾ കെ എസ് ആർ ടി സി.

shortlink

Related Articles

Post Your Comments

Related Articles


Back to top button