Latest NewsNewsIndia

കെമിക്കല്‍ പ്ലാന്റില്‍ സ്‌ഫോടനം: നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായി സൂചന

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ പ്ലാന്റില്‍ സ്‌ഫോടനം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പാല്‍ഘറിലാണ് സംഭവമുണ്ടായത്.

Also Read: കോവിഡ് മരണങ്ങളിലെ നമ്പർ വൺ പൂഴ്ത്തിവെയ്പ്പ് കേരളത്തിന് പുറത്തും: മരിച്ചവരിൽ ഏറെ മലയാളികൾ

ബോയ്‌സര്‍ താരാപൂര്‍ വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് കെമിക്കല്‍സിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള തുംഗ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button