News

അടിത്തട്ടിലെ പൈപ്പ് ലൈനില്‍ നിന്നും ഗ്യാസ് ചോര്‍ന്നു, കടലിന് നടുവില്‍ മണിക്കൂറുകളോളം തീ കത്തി പടര്‍ന്നു: വൈറലായി വീഡിയോ

പെമെക്സിലെ തൊഴിലാളികള്‍ തന്നെയാണ് തീ അണച്ചത്

മെക്സികോ സിറ്റി: കടലിന് നടുവില്‍ മണിക്കൂറുകളോളം തീ ആളിപടര്‍ന്നതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മെക്സികോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ കടലിന് നടുവിൽ അടിത്തട്ടിലൂടെയുള്ള പൈപ്പ് ലൈനില്‍ നിന്നും ഗ്യാസ് ചോര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.

മെക്സിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പെമെക്സ് പെട്രോളിയം കമ്പനിയുടെ കുമലൂബ് സാപ് പ്രവിശ്യയുമായി ബന്ധിപ്പിച്ച പൈപ്പ് ലൈനില്‍ നിന്നാണ് തീപടര്‍ന്നത്. പെമെക്സിലെ തൊഴിലാളികള്‍ തന്നെയാണ് തീ അണച്ചത്. പെമെക്സിന്റെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണശേഖരമാണ് കുമലൂബ് സാപിലേത്. നൈട്രജന്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

നടുക്കടലിൽ വെള്ളത്തിന് മുകളില്‍ തീ കത്തിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button