KeralaLatest NewsNewsIndia

‘സ്ത്രീധനം അല്ല ആണത്തം എന്ന മനോരോഗമാണ് പ്രശ്നം’: ഓട്ട വീണ കലത്തിൽ ആണോ വെള്ളം ഒഴിക്കുന്നതെന്ന് രാഹുൽ പശുപാലൻ

കൊച്ചി: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലനായ സ്ത്രീധനത്തിനെതിരെ നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. സമാനരീതിയിൽ പെൺകുട്ടികളുടെ ആത്മഹത്യ തുടർക്കഥ ആയതോടെ സ്ത്രീധനത്തിനെതിരെ ക്യാംപെയിൻ വരെ ആരംഭിച്ചു. വിഷയത്തിൽ രാഹുൽ പശുപാലന്റെ പ്രതികരണത്തിന്റെ സ്‌ക്രീൻ ഷോർട്ട് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘സ്ത്രീധനം വാങ്ങാതെ ഒരു പെണ്ണിനെ പൊന്നുപോലെ നോക്കാൻ കഴിയാത്തവൻ മീശയും വച്ച് നടന്നിട്ടു കാര്യമില്ല’ എന്ന പ്രചാരണത്തെ രാഹുൽ പരിഹസിക്കുകയാണ് ചെയ്യുന്നത്. സ്ത്രീധനം അല്ല, ആണത്തമെന്ന മനോരോഗമാണ്‌ യഥാർത്ഥ പ്രശ്‌നമെന്ന് രാഹുൽ പറയുന്നു. ‘ആ പഷ്ട് ഈ ഓട്ട വീണ കലത്തിൽ ആണോ രാമൻകുട്ടീ നീ ഇത്രയും നേരം വെള്ളം കോരിയത്. ഈ മൂക്കിന് താഴെ വളരുന്ന മൈരിനെന്തോ മഹാത്മ്യം കൂടുതൽ ഉണ്ടെന്ന തോന്നൽ ആണ് പ്രശ്നമെന്ന് ഇവന്മാർക്ക് ഇപ്പഴും മനസിലായിട്ടില്ല. സ്ത്രീധനം അല്ല ആണത്തം എന്ന മനോരോഗമാണ് പ്രശ്നം’, – ഇങ്ങനെയായിരുന്നു രാഹുൽ പശുപാലന്റെ പോസ്റ്റ്.

ഇതുകൂടാതെ മറ്റൊരു പോസ്റ്റും ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘സ്വന്തം മകളെ ഏതോ ഒരുത്തനു ഭാര്യ ആക്കാൻ നൂറു പവനും ഒന്നേകാൽ ഏക്കർ സ്ഥലവും പത്തു ലക്ഷത്തിന്റെ വണ്ടിയും ഒക്കെ കൈക്കൂലി കൊടുത്തവരെ കൂടി പ്രതിയാക്കണം, അത്രേയുള്ളൂ. സ്ത്രീധനം വാങ്ങും ഭാര്യയെ തല്ലും എന്നൊക്കെ പറയുന്നതിൽ നാണക്കേടൊന്നും ഇല്ലാത്ത ആണത്തമുള്ള മലയാളികളേക്കാൾ എന്തുകൊണ്ടും അപകടകാരികളാണ് ഞങ്ങടെ നാട്ടിൽ സ്ത്രീധനമില്ല എന്ന് പറയുന്ന വടക്കൻ പുരോഗമനോളികൾ’, എന്നാണു രാഹുൽ മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കുന്നത്. വിസ്മയയുടെ മരണവുമായി ബദ്ധപ്പെട്ട സമയത്ത് ഇട്ട പോസ്റ്റ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ ചർച്ചാ വിഷയമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button