CricketLatest NewsNewsSports

ധോണിക്കായി വെടിയേൽക്കാൻ വരെ തയ്യാറാണ്: കെ എൽ രാഹുൽ

മാഞ്ചസ്റ്റർ: ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിക്കായി വെടിയേൽക്കാൻ വരെ കളിക്കാർ തയ്യാറാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ. ക്യാപ്റ്റൻ എന്ന് ആരെങ്കിലും പറയുന്ന നിമിഷം തന്റെ ചിന്തയിലേക്ക് വരുന്നത് ധോണിയുടെ മുഖമാണെന്നും അത്രമേൽ അദ്ദേഹം കളിക്കാരിൽ ആവേശം ചെലുത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

‘ക്യാപ്റ്റൻ എന്ന ആരെങ്കിലും പറയുന്ന നിമിഷം എന്റെ ചിന്തയിലേക്ക് വരുന്നത് ധോണിയുടെ മുഖമാണ്. ഒരുപാട് നേട്ടങ്ങൾ നായകനെന്ന നിലയിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടിയാണെങ്കിൽ കളിക്കാർ മറുത്തൊന്ന് ആലോചിക്കാതെ വെടിയേൽക്കാൻ വരെ തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.’

‘തന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന അദേഹത്തിന്റെ ശൈലിയാണ് ധോണിയിൽ നിന്ന് ഞാൻ പഠിക്കുന്നത്. തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും കൂടുതൽ പ്രാധാന്യം ധോണി രാജ്യത്തിന് നൽകുന്നു എന്നത് അവിശ്വനീയമാണ്’, രാഹുൽ പറഞ്ഞു.

Read Also:- പനി, ചുമ, കഫക്കെട്ട് തടയാൻ ആര്യവേപ്പ്

മൂന്ന് ഐസിസി കിരീടങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഒരേയൊരു ഇന്ത്യൻ നായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യൻസ് ട്രോഫി എന്നിവ ധോണിയുടെ കീഴിലാണ് ഇന്ത്യ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button