KeralaNattuvarthaLatest NewsNews

വളര്‍ത്തുനായ കാഷ്ഠിച്ചതിനെ ചൊല്ലി തര്‍ക്കം: ആക്രമണത്തില്‍ യുവാവിന്റെ ഒരു ചെവി അറ്റുപോയി

പളനി കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് രാജിനെ ആക്രമിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു

മൂന്നാര്‍: വിറകുപുരയിൽ വളര്‍ത്തുനായ കാഷ്ഠിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ അയവാസിയെ വെട്ടി പരിക്കേൽപ്പിച്ചു. 54കാരന്‍ അറസ്റ്റിൽ. മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം ടാറ്റാ ടീ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജി(32)നാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ പളനിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

read also: ഡല്‍ഹി മോഡല്‍ കൂട്ടമാനഭംഗം കേരളത്തില്‍ : ബസിനകത്ത് അതിക്രൂര ബലാത്സംഗത്തിന് ഇരയായി യുവതി

രാജിന്റെ വളര്‍ത്തുനായ പളനിയുടെ വിറകുപുരയില്‍ കാഷ്ഠിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ മുൻപും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും നായ ഇത് ആവര്‍ത്തിച്ചതോടെ പ്രകോപിതനായ പളനി കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് രാജിനെ ആക്രമിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തില്‍ രാജിന്റെ ഒരു ചെവി അറ്റുപോയി. കഴുത്തിലും വെട്ടേറ്റു. പരിക്കേറ്റ രാജിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button