KeralaLatest NewsNews

അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ കൗണ്‍സിലറും മകനും ചേര്‍ന്ന് ആക്രമിച്ചു

കോടതി വിധി ലംഘിച്ചാണ് സെക്രട്ടറിയുടെ നടപടിയെന്നും തന്നെ കയ്യേറ്റം ചെയ്തതെന്നുമാണ് കൗണ്‍സിലറുടെ മറുപടി

ചെങ്ങന്നൂര്‍ : അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറിയെയും, ഹെല്‍ത്ത് ഇന്‍സ്പക്ടറെയും നഗരസഭാ കൗണ്‍സിലറും അഭിഭാഷകനായ മകനും ചേര്‍ന്ന് ആക്രമിച്ചു. ചന്തയിലെ കയ്യേറ്റം ഒഴിപ്പിക്കാനായി സെക്രട്ടറി എത്തിയപ്പോഴാണ് കൗണ്‍സിലറുമായി സംഘര്‍ഷമുണ്ടായത്.

ചെങ്ങന്നൂരില്‍ നഗരസഭയുടെ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന കടയുടെ മുന്‍ഭാഗത്ത് റോഡിലേക്ക് മതിലിറക്കിക്കെട്ടിയത് പൊളിച്ചു നീക്കാനാണ് സെക്രട്ടറി മണ്ണുമാന്തി യന്ത്രവുമായി എത്തിയത്. മുന്‍ നഗരസഭാ ചെയര്‍മാനും കൗണ്‍സിലറുമായ രാജന്‍ കണ്ണാട്ടിന്‍റെ കടയുടെ മുന്‍ഭാഗത്തെ മതിലാണ് പൊളിച്ചു നീക്കിയത്. പൊളിക്കല്‍ തുടങ്ങിയതോടെ രാജന്‍ കണ്ണാട്ടും മകനുമെത്തി കയ്യേറ്റം ചെയ്തെന്നാണ് സെക്രട്ടറി എസ്.നാരായണന്‍റെ പരാതി.

Read Also  :  ഡ്രോണുകൾ വഴി ഇനി തൊടാനാവില്ല: രാജ്യം മുഴുവന്‍ ആന്റി ഡ്രോണുകള്‍ വിന്യസിക്കാന്‍ വ്യോമസേന

ഹൈക്കോടതി വിധിയുടെ മറവില്‍ കാഴ്ചയും, യാത്രയും തടസപ്പെടുത്തിയുള്ള കയ്യേറ്റങ്ങളാണൊഴിപ്പിച്ചത് എന്നാണ് സെക്രട്ടറിയുടെ നിലപാട്. എന്നാൽ ,നിയമവിരുദ്ധമായ നടപടിയെന്നാണ് കൗണ്‍സിലര്‍ രാജന്‍ കണ്ണാട്ട് പറഞ്ഞത്. പാര്‍ക്കിങ് കെട്ടിത്തിരിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അനുമതിയുണ്ട്. കോടതി വിധി ലംഘിച്ചാണ് സെക്രട്ടറിയുടെ നടപടിയെന്നും തന്നെ കയ്യേറ്റം ചെയ്തതെന്നുമാണ് കൗണ്‍സിലറുടെ മറുപടി. തന്നെ അറിയിച്ചല്ല കയ്യേറ്റമൊഴിപ്പിക്കലെന്നും ഏകപക്ഷീയ നടപടികളെ അംഗീകരിക്കാനാകില്ലെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. നഗരസഭയും സെക്രട്ടറിയുമായി എറേക്കാലമായി സംഘര്‍ഷത്തിലാണ്. സെക്രട്ടറിയെ നീക്കണമെന്ന് നഗരസഭ കഴിഞ്ഞമാസം പ്രമേയം പാസാക്കിയിരുന്നു.

shortlink

Post Your Comments


Back to top button