KeralaLatest NewsNews

അന്നത്തെ പ്രതികൾ ഇന്നത്തെ മന്ത്രിമാർ: നിയമസഭയിൽ കയ്യാങ്കളി നടത്തിയ കേസ് ഒതുക്കിത്തീർക്കാൻ സർക്കാർ നീക്കം: ചെന്നിത്തല

ആ​ല​പ്പു​ഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത്. നിയമസഭാ കൈ​യാ​ങ്ക​ളി​ക്കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടിനെതിരെയാണ് ചെന്നിത്തലയുടെ വിമർശനം. ഇത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും ജന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

Also Read:ആശുപത്രിയില്‍ കാല്‍ ചങ്ങലയ്ക്കിട്ട വൃദ്ധന്‍ സ്റ്റാന്‍ സ്വാമിയെന്ന വ്യാജ പ്രചാരണം

സു​പ്രീം​കോ​ട​തി​യി​ല്‍ നി​ന്നു​ണ്ടാ​യ അ​തി​രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ സാ​മാ​ന്യ മ​ര്യാ​ദ​യു​ണ്ടെ​ങ്കി​ല്‍ നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മു​ന്‍​ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി​യി​ല്‍ നി​ല​പാ​ടെ​ടു​ത്ത സ​ര്‍​ക്കാ​രി​ലാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ പാ​ര്‍​ട്ടി തു​ട​രു​ന്ന​ത്. അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. കെ.​എം.​മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന ഇ​ട​തു സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് യു​ഡി​എ​ഫ് അം​ഗീ​ക​രി​ക്കു​ന്നി​ല്ലന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈകോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച്‌ അഭിഭാഷകന്‍ നിരുത്തരവാദപരമായി പറഞ്ഞെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ അഭിപ്രായം. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്ന്​ കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭയിൽ കയ്യാങ്കളി നടത്തിയ അന്നത്തെ പ്രതികളാണ് ഇന്നത്തെ മന്ത്രിമാരിൽ പലരും. അതുകൊണ്ട് തന്നെയാണ് സർക്കാർ ഈ കേസ് പിൻവലിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്ന് വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button