Latest NewsKeralaNattuvarthaNews

സ്കൂള്‍ മൈതാനം വേലികെട്ടി അടച്ച പട്ടാളത്തിന്റേ നടപടി നാടിനോടുള്ള വെല്ലുവിളിയെന്ന് മേയര്‍

ഒരു പാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് വിളക്കുംതറ മൈതാനവും സെന്റ്‌മൈക്കിള്‍സ് സ്‌കൂളിന് മുന്നിലെ സ്ഥലവും

കണ്ണൂര്‍ : വിളക്കും തറ മൈതാനം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന ഡി .എസ്. സി ഗ്രൗണ്ട് വേലി കെട്ടി തിരിച്ച നടപടിയ്‌ക്കെതിരെ പ്രതിഷേധം. സെന്റ് മൈക്കിള്‍സ് സ്കൂള്‍ മൈതാനം വേലികെട്ടി അടച്ച ഡി.എസ്.സിയുടെ നടപടിക്കെതിരെ കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ ടി .ഒ. മോഹനന്‍ അടിയന്തിരപ്രമേയം അവതരിപ്പിച്ചു.

‘നഗരത്തിലെ എണ്ണമറ്റ ജനാധിപത്യ ചലനങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്ന വിളക്കും തറ മൈതാനം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന ഡി .എസ്. സി ഗ്രൗണ്ട് വേലി കെട്ടി തിരിച്ച്‌ പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് നാടിനോടും ചരിത്രത്തിനോടും ഉള്ള വെല്ലുവിളിയാണ്’- മോഹനന്‍ അഭിപ്രായപ്പെട്ടു.

read also: ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദീപം തെളിയിച്ച് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്

‘ ഇരുട്ടിന്റെ മറവില്‍ ജനങ്ങളുടെ വഴികെട്ടി അടക്കാനുള്ള തീരുമാനം സിവിലിയന്‍ മാരോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാവുകയുള്ളൂ. ഇത്തരം പ്രവര്‍ത്തനങ്ങളെ കൗണ്‍സില്‍ യോഗം അപലപിക്കുകയാണെന്നും ഈ നീതിനിഷേധം തിരുത്തണം. ഒരു പാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് വിളക്കുംതറ മൈതാനവും സെന്റ്‌മൈക്കിള്‍സ് സ്‌കൂളിന് മുന്നിലെ സ്ഥലവും. സാമൂഹിക രാഷ്ട്രീയ, വിവിധ മേഖലകളിലെ പരിപാടികള്‍ക്കും എല്ലാം തുടക്കം കുറിക്കുന്ന മണ്ണിന് ഇനി ആ ചരിത്രമുഹൂര്‍ത്തം ഉണ്ടാകില്ലെന്നത് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്- പ്രമേയം അവതരണത്തിനു പിന്നാലെ മേയർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button