Latest NewsIndia

കേന്ദ്ര ക്യാബിനറ്റിലേക്ക് വീണ്ടും ഒരു മലയാളി സാധ്യത: ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരൻ മന്ത്രിയാകുമെന്നു സൂചന

രാജീവ് ചന്ദ്രശേഖരിനെ കര്‍ണ്ണാടകയിലെ നേതാവെന്ന നിലയിലാണ് മന്ത്രിയാക്കുന്നത്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരനും ക്യാബിനറ്റ് മന്ത്രിയാകുമെന്ന് സൂചന. പുതുച്ചേരിയില്‍ അത്ഭുതം കാട്ടിയ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കുകയായിരുന്നു എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ തീരുമാനം ഒന്നും ഔദ്യോഗികമായി എത്തിയിട്ടില്ല. രാജീവ് ചന്ദ്രശേഖരിനെ കര്‍ണ്ണാടകയിലെ നേതാവെന്ന നിലയിലാണ് മന്ത്രിയാക്കുന്നത്.

ബിജെപിക്കെതിരെ കഥകള്‍ മെനയണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഇമെയില്‍ കേരള ബിജെപി എല്ലാ ഘട്ടത്തിലും ചര്‍ച്ചയാക്കിയെങ്കിലും ഉടമയ്ക്ക് ന്യൂസുമായി ബന്ധമില്ലെന്ന കാര്യം പരിഗണനയിലെടുക്കുകയായിരുന്നു. 81 അംഗങ്ങളെ വരെ ഉള്‍പ്പെടുത്താവുന്ന മന്ത്രിസഭയില്‍ നിലവില്‍53 മന്ത്രിമാരാണ് ഉള്ളത്.

read also: ജ്യോതിരാദിത്യ സിന്ധ്യയടക്കം ആറ് ക്യാബിനറ്റ് മന്ത്രിമാര്‍, വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കും: സാദ്ധ്യതകൾ ഇങ്ങനെ

പ്രകടനം തൃപ്തികരമല്ലാത്തവരെ മാറ്റാനും ഒരു മന്ത്രി തന്നെ കൂടുതല്‍ വകുപ്പുകള്‍ വഹിക്കുന്നത് കുറയ്ക്കാനുമാണ് തീരുമാനം.ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിക്ക് വിമാനം കയറിയത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കളമൊരുക്കിയത് സിന്ധ്യയുടെ കൊഴിഞ്ഞുപോക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button