Latest NewsNewsIndia

പുതുമോടിയോടെ രണ്ടാം മോദി സര്‍ക്കാരിന്റെ പുന:സംഘടന: കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ പുന:സംഘടനയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കുന്നു. പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ പുന:സംഘടനയില്‍ 43 കേന്ദ്രമന്ത്രിമാരാണുള്ളത്.

Also Read: മുഹമ്മദ് നബി ബിൽ കൊണ്ടുവരണം,ഇല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കും: മുന്നറിയിപ്പുമായി മുസ്ലീം സംഘടനകൾ

ബിജെപി എംപി നാരായണ്‍ റാണയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രി. ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനാവാള്‍, കിരണ്‍ റിജിജു, ഹര്‍ദീപ് പുരി, ജി.കിഷന്‍ റെഡ്ഡി, അനുരാഗ് ഠാക്കൂര്‍, ആര്‍സിപി സിംഗ്, ഡോ. വീരേന്ദ്ര കുമാര്‍, അനുപ്രിയ പട്ടേല്‍, പശുപതി കുമാര്‍ പരാസ്, അശ്വനി വൈഷ്ണവ്, രാജ് കുമാര്‍ സിംഗ്, മന്‍സുഖ് മാണ്ഡവിയ, ഭൂപേന്ദര്‍ യാദവ്, പുരുഷോത്തം രൂപാല തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു.

നേരത്തെ, കേന്ദ്രമന്ത്രിമാരായ ഡി.വി സദാനന്ദ ഗൗഡ, രവിശങ്കര്‍ പ്രസാദ്, താവര്‍ചന്ദ് ഗെലോട്ട്, രമേശ് പൊഖ്രിയാല്‍, ഡോ. ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, സന്തോഷ് കുമാര്‍ ഗാംഗ്‌വര്‍, ബാബുല്‍ സുപ്രിയോ, ധോത്രേ സഞ്ജയ് ഷംറാവു, രത്തന്‍ ലാല്‍ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി എന്നിവരുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button