
വെംബ്ലി: സ്പെയിനിനെ തകർത്ത് ഇറ്റലി യൂറോ കപ്പിന്റെ ഫൈനലിൽ കടന്നു. ടൂർണമെന്റിലെ മികച്ച രണ്ടു ടീമുകൾ നേർക്കുനേർ വന്നപ്പോൾ അധികസമയവും കടന്ന് ഷൂട്ടൗട്ടിൽ ആയിരുന്നു ഇറ്റലിയുടെ ജയം. മത്സരത്തിന്റെ രണ്ടാംപകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു.
സ്പെയിനിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ പിടിച്ച ഓൾമോയുടെയും കളിയിൽ സമനില ഗോൾ നേടിയ മൊറേട്ടറ്റയുടെ കിക്കുകൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റാലിയൻ ഗോൾ കീപ്പർ തടഞ്ഞിട്ടു. ഇറ്റലിയുടെ കിക്കുകളിൽ ആദ്യ കിക്കെടുത്ത ലൂക്കട്ടെല്ലിയ്ക്ക് മാത്രമാണ് സ്കോർ ചെയ്യാനാകാതെ പോയത്.
60-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലുടെ കിട്ടിയ പന്തുമായി കുതിച്ച ചിയേസ തൊടുത്ത ലോങ്ങ് റേഞ്ചർ സ്പാനിഷ് വലയിൽ കയറി. ഒരു ഗോളിന്റെ ആനുകൂല്യത്തിൽ ഇറ്റലി സ്പാനിഷ് ഗോൾ മുഖത്തേക്ക് നിരന്തരം പന്തുകൾ പായിച്ചു. എന്നാൽ 80-ാം മിനിറ്റിൽ മൊറേട്ടയുടെ ഗോളിൽ സ്പെയിൻ സമനില പിടിച്ചു.
ഓൾമോയുമായി മികച്ച മുന്നേറ്റം നടത്തിയ മൊറേട്ട പന്ത് കീപ്പർ ഡെന്നൊരുമയുടെ വലതുവിങ്ങിലൂടെ ഇറ്റലിയുടെ വലയിൽ. ഇരു ടീമുകളും ഒട്ടേറെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പ്രതിരോധത്തിലും ഗോൾ കീപ്പർമാരിലും അവസാനിക്കുകയിരുന്നു. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് – ഡെൻമാർക്ക് മത്സരത്തിലെ വിജയികളായിരിക്കും ഇറ്റലിയുടെ ഫൈനലിലെ എതിരാളികൾ.
Post Your Comments