KeralaLatest News

മതപരിവർത്തനം: ഗില്‍ബര്‍ട്ടുമായി ലിവിങ് ടുഗെദര്‍ പാര്‍ട്‌നേഴ്‌സെന്ന് യുവതി, കോടതിയിൽ യുവതിക്കനുകൂല വിധി

ഷാനിബയുടെ സഹോദരിയുടെ ഭര്‍ത്താവാണ് ഗില്‍ബര്‍ട്ട്. ഇരുവരും വിവാഹിതരായിരുന്നില്ലെന്നും ലിവിങ് റ്റുഗെദർ ആയിരുന്നെന്നും യുവതി

കൊച്ചി: ഇസ്ലാം മതം സ്വീകരിച്ച ക്രിസ്ത്യന്‍ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് കേരള ഹൈക്കോടതിയുടെ അനുമതി. . യുവതിയുടെ ഭര്‍ത്താവായ നീരോല്‍പ്പാലം സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്ന പി ടി ഗില്‍ബര്‍ട്ട് നല്‍കിയ ഹരജിയിലാണ് വിധി. കോഴിക്കോട് യുനിവേഴ്സിറ്റിക്കടുത്തുള്ള നീരോല്‍പ്പാലത്തെ ഷിനി എന്ന ഷാനിബക്കും മകനുമാണ് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയത്.

അതേസമയം യുവതി വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ഗിൽബർട്ടിന് പ്രതികൂലമായിരുന്നു. ഷാനിബയുടെ സഹോദരിയുടെ ഭര്‍ത്താവാണ് ഗില്‍ബര്‍ട്ട്. ഇരുവരും വിവാഹിതരായിരുന്നില്ലെന്നും ലിവിങ് റ്റുഗെദർ ആയിരുന്നെന്നും യുവതി വെളിപ്പെടുത്തി. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് അറിയിച്ചു. ഔദ്യോഗികമായി വിവാഹിതരല്ലാത്ത ഗില്‍ബര്‍ട്ടും യുവതിയും ഒരുമിച്ച്‌ താമസിക്കുകയായിരുന്നുവെന്ന് പൊലീസും കോടതിയെ അറിയിച്ചു.

ഗില്‍ബര്‍ട്ടിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു യുവതി. ഗില്‍ബര്‍ട്ട് തന്റെയും മകന്റെയും കാര്യം നോക്കാറില്ലെന്നും യുവതി കോടതിയെ അറിയിച്ചു. യുവതിയോടും കുട്ടിയോടും നേരിട്ടു സംസാരിച്ചാണ് കോടതിയുടെ തീരുമാനം. മകന്‍ മതം മാറിയിട്ടില്ലെന്നും വിശദീകരിച്ചു. ഇതുകണക്കിലെടുത്താണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം.ആര്‍. അനിതയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. അതേസമയം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെതിരേ പരാതിയുമായി രംഗത്തെത്തിയ ഗില്‍ബര്‍ട്ടിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button