NattuvarthaLatest NewsKeralaIndiaNews

സർക്കാർ ക്ഷണം സ്വീകരിച്ചു: നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് ഈ സംസ്ഥാനത്തേക്ക്

തെലങ്കാന സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു, ഹൈദരാബാദിൽ വെച്ചാണ് ചർച്ച

കൊച്ചി: 3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് തെലങ്കാനയിലേക്ക്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ച് ഉപേക്ഷിച്ച പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കി. തെലങ്കാന സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു എന്നും ഹൈദരാബാദിൽ വെച്ചാണ് ചർച്ചയെന്നും സാബു ജേക്കബ് അറിയിച്ചു

അതേസമയം, കോൺഗ്രസ് എം.പി ബെന്നി ബെഹ്നാന്‍റെ പരാതിയിലാണ് കിറ്റെക്സിൽ വിവിധ വകുപ്പുകൾ പരിശാധന നടത്തിയതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ വ്യക്തമാക്കി. വ്യവസായികൾക്കെതിരായ സർക്കാർ നടപടികളിൽ പ്രതിപക്ഷത്തിന്‍റെ കൂടി പിന്തുണ നേടാനാണ് സർക്കാർ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button