Latest NewsNewsIndia

യു.പിയിലേക്ക് ചേക്കേറാനൊരുങ്ങി കിറ്റെക്സ്: സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്

കേരളത്തിലെ വ്യവസായിക നയങ്ങളെ വിമര്‍ശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിക്ഷേപ താല്‍പ്പര്യമറിയിച്ച് സാബു ജേക്കബ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. യു.പി സര്‍ക്കാരിനെ ഉദ്ധരിച്ച് ദി ഉത്തര്‍പ്രദേശ് ഇന്‍ഡക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് സാബു ജേക്കബ് രംഗത്തുവന്നത്. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആദിത്യനാഥ് മറുപടിയും നല്‍കി. കേരളത്തിലെ വ്യവസായിക നയങ്ങളെ വിമര്‍ശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിപണിയില്‍ മൂല്യം വര്‍ദ്ധിപ്പിക്കാനും സാബു ജേക്കബിന് കഴിഞ്ഞു.

Read Also: വിമാനത്താവളത്തിലേക്ക് തീരദേശം വഴി പെട്ടികൾ ചുമന്ന് യാത്രക്കാർ: റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും അനക്കമില്ലാതെ അധികൃതർ

അതേസമയം കിറ്റെക്‌സ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എട്ട് വര്‍ഷം മുന്‍പ് തുടങ്ങിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. 2012ല്‍ പുഴ മലിനീകരണവുമായി ബന്ധപ്പെട്ട് കിറ്റെക്‌സില്‍ പരിശോധന നടത്തിയതിന് പിന്നാലെ സംസ്ഥാനം വിടുമെന്ന് സാബു ജേക്കബ് ഭീഷണി ഉയര്‍ത്തി. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഉത്തരവ് ചൂണ്ടിക്കാണിച്ച് അന്നത്തെ പഞ്ചായത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ കിറ്റെക്‌സിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. 2012 സെപ്റ്റംബറില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ കിഴക്കമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ഏലിയാസ് കാരിപ്ര കിറ്റെക്‌സ് നടത്തുന്ന പരിസ്ഥിതി മലീനികരണങ്ങള്‍ അക്കമിട്ട് നിരത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button