Latest NewsKeralaNews

ഒരാഴ്ചയായി ജില്ലയിലെ ടിപിആര്‍ ഉയരുന്നു: നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടിയെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആശങ്കയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. 13.30 ശതമാനമാണ് കഴിഞ്ഞ ദിവസം ജില്ലയിലെ ടിപിആര്‍.

Also Read: ബംഗാളില്‍ തൃണമൂലിനെ വിറപ്പിച്ച യുവ നേതാവ്: കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി നിസിത് പ്രമാണിക്

ജൂണ്‍ 27ന് 10.91 ശതമാനമായിരുന്നു ടി.പി.ആര്‍. പിന്നീട് ഇങ്ങോട്ട് ടി.പി.ആര്‍ കൂടിവരുന്ന സാഹചര്യമാണുണ്ടായത്. ജൂണ്‍ 28ന് 10.98 ശതമാനം, 29ന് 12.94 ശതമാനം, 30ന് 11.32 ശതമാനം, ജൂലൈ ഒന്നിന് 12.18 ശതമാനം, രണ്ടിന് 11.07 ശതമാനം എന്നിങ്ങനെയായിരുന്നു ടി.പി.ആര്‍. ജൂലൈ മൂന്നിന് 11.48 ശതമാനവും നാലിന് 11.99 ശതമാനവും അഞ്ചിന് 11.88 ശതമാനവുമാണ് കോഴിക്കോട് ജില്ലയിലെ ടി.പി.ആര്‍. ജൂലൈ 6ന് 12.07 ശതമാനമാണ് ടി.പി.ആര്‍ രേഖപ്പെടുത്തിയത്.

നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 269, 188 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവികള്‍ അറിയിച്ചു. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button