KeralaUSALatest NewsUAESaudi ArabiaNewsIndiaBahrainInternationalKuwaitOman

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം ഇത്

പട്ടികയിൽ യുഎഇ രണ്ടാം സ്ഥാനത്ത് എത്തി

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഐസ്‌ലാൻഡാണ് ഒന്നാമത്. 2021ലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ തയ്യാറാക്കിയ പട്ടികയിൽ യുഎഇ രണ്ടാം സ്ഥാനത്ത് എത്തി. 132 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറാണ് മൂന്നാം സ്ഥാനത്ത്.

വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം, യുദ്ധം, കോവിഡ് പ്രതിസന്ധി തരണം ചെയ്ത രീതി എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഗ്ലോബൽ ഫിനാൻസ് മാഗസിൻ പഠനം നടത്തിയത്. 2021 മേയ് 30 വരെയുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. സിങ്കപ്പൂരിനാണ് നാലാം സ്ഥാനം. ഗൾഫ് രാജ്യങ്ങളായ ബഹ്റൈൻ 12-ാം സ്ഥാനത്തും കുവൈത്ത് 18-ാമതും സൗദി അറേബ്യ 19-ാമതും ഒമാൻ 25-ാം സ്ഥാനത്തുമാണുള്ളത്. പാകിസ്താൻ 116-ാമതാണ്. ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടിമാല, നൈജീരിയ, ബോസ്‌നിയ ഹെർസഗോവിന, ബ്രസീൽ, മെക്‌സികോ, പെറു, യമൻ, നോർത്ത് മാസിഡോണിയ തുടങ്ങിയ രാഷ്ട്രങ്ങളാണ് പട്ടികയിൽ പിന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button