Latest NewsNewsIndia

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇതില്‍ രണ്ട് പേര്‍ ലഷ്‌കര്‍ ഭീകരരാണെന്ന് സ്ഥിരീകരിച്ചു.

Also Read: കോവിഡ് ഭേദമായ പുരുഷന്മാരുടെ ലിംഗ കോശങ്ങളിൽ വൈറസിന്റെ സാന്നിധ്യം: ഉദ്ധാരണക്കുറവ് ഉണ്ടാകുന്നതിന്റെ കാരണമിത്

കുല്‍ഗാം പോലീസും 1ആര്‍ആര്‍ഉം സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് മൂന്നാമത്തെ ഭീകരനെ കണ്ടെത്തി വധിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണം തുടരുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് കശ്മീരില്‍ അശാന്തി പരത്തുകയെന്ന പുതിയ മാര്‍ഗമാണ് ഭീകരര്‍ സ്വീകരിച്ചിരിക്കുന്നത്. വിവിധ സൈനിക താവളങ്ങള്‍ക്ക് സമീപം അഞ്ചിലേറെ തവണ ഡ്രോണുകള്‍ എത്തിയതായി കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button