COVID 19Latest NewsNewsIndia

രാജ്യത്ത്​ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിനേഷൻ തുടങ്ങാൻ തീരുമാനം

ന്യൂഡല്‍ഹി : രാജ്യത്ത്​ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിനേഷൻ തുടങ്ങാൻ തീരുമാനം.​ സെപ്​റ്റംബര്‍ മുതല്‍ വാക്​സിന്‍ നല്‍കി തുടങ്ങാനാണ് തീരുമാനം. സൈഡസ്​ വാക്​സിൻ നൽകാനുള്ള ​ അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന്​ ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞു.

Read Also : ഗ്രീഷ്മയ്ക്ക് തന്നോട് പക തോന്നാനുള്ള കാര്യമെന്തെന്ന് വെളിപ്പെടുത്തി രേഷ്മ : അനന്തു ഫേക്ക് ഐഡി അല്ലെന്നും രേഷ്മ 

‘കൊവാക്​സിന്‍ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. സെപ്​റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വാക്​സിനേഷന്​ ഉപയോഗപ്പെടുത്താനാകുമെന്നാണ്​ കരുതുന്നത്​. ജനുവരി- ഫെബ്രുവരിയില്‍ രണ്ടിനും 18നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാനുമാകുമെന്ന്​ പ്രതീക്ഷിക്കുന്നു’, ഡോ. എന്‍.കെ അറോറ വ്യക്​തമാക്കി.

അതേസമയം കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button