KeralaLatest NewsNewsCrime

വണ്ടിപ്പെരിയാറിലെ പ്രതിക്ക് വേണ്ടി ഹാജരാകുന്നില്ലേ? പീഡകർക്കായി എന്തും ചെയ്യുന്ന ആളൂർ: യുവതിയുടെ വാക്കുകളിങ്ങനെ

ഇടുക്കി: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് വേണ്ടി കോടതിയിൽ ഹാജരായത് അഭിഭാഷകൻ ആളൂർ ആണ്. സൗമ്യ കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ ആളാണ് ആളൂർ. ഇപ്പോൾ കിരൺ പാവമാണെന്നും പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ആളൂരിന്റെ വാദം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കിരണിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇപ്പോൾ ആളൂരിനെ പരിഹസിച്ച് രംഗത്തെത്തിയ യുവതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ആറു വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങൾ മുതൽ എഴുപത് വയസ്സുള്ള അമ്മമാരെപ്പോലും പീഡിപ്പിക്കുന്ന പ്രതികൾക്ക് ഇന്ന് കേരളത്തിൽ ഇറങ്ങി നടക്കാനുള്ള ലൈൻസൻസ് ഉണ്ടാക്കി കൊടുക്കുന്ന ആളൂരിനെ അഭിനന്ദിക്കുന്നുവെന്നാണ് യുവതി പരിഹാസരൂപേണ വീഡിയോയിൽ പറയുന്നത്. യുവതിയുടെ വാക്കുകൾ ഇങ്ങനെ:

‘പ്രശസ്തനായ അഡ്വ ആളൂർ ആണ്, ഹായ് ആളൂർ സർ എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അപ്പോൾ ചോദിക്കും എന്താണെന്ന് കാരണം, ആറു വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങൾ മുതൽ എഴുപത് വയസ്സുള്ള അമ്മമാരെപ്പോലും പീഡിപ്പിക്കുന്ന പ്രതികൾക്ക് ഇന്ന് കേരളത്തിൽ ഇറങ്ങി നടക്കാനുള്ള ലൈൻസൻസ് ഉണ്ടാക്കി കൊടുക്കുന്ന ആളൂർ സാറിന് എന്തുകൊണ്ടും ഈ അഭിനന്ദനം അർഹിക്കുന്നുണ്ട്. രണ്ട് ദിവസം മുൻപേ കിരണിൻറെ ജാമ്യാപേക്ഷ സമർപ്പിച്ചു, ജാമ്യം കിട്ടീല്ല ആളൂർ സാർ അവിടെ തോറ്റു. അത് സാറിൻ്റെ ഒരു പരാജയം ആണ്. ആ പരാജയത്തിൽ ഞാൻ സന്തോഷിക്കുന്നു, ആ പരാജയം ഇനിയുള്ള എല്ലാ പരാജയങ്ങളായി മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, സാർ തോൽക്കുന്ന ഓരോ തോൽവിക്കും ഇന്ന് കേരളത്തിലെ സൗമ്യമാരുടെയും, വിസ്മയയുടെയും അമ്മമാരുടെ പ്രാർത്ഥനകൾ ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു.

Also Read:കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ മെഡിക്കൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പണം ഏതു വഴിയും സമ്പാദിക്കാം, പണം മാത്രം മതി എന്നു ചിന്തിക്കുന്ന കുറേ സാമൂഹിക നന്മയുള്ള മനുഷ്യർ നമ്മൂടെ ഈ കേരളത്തിൽ ഒണ്ട്. അതുകൊണ്ടു തന്നെ ഈ കേരളത്തിലെ ക്രൂര കൃത്യങ്ങൾ കൂടി കൂടി വരുന്നു എന്ന് തന്നെ പറയാം. വണ്ടിപ്പെരിയാറിലെ പ്രതിക്ക് സാർ എപ്പോഴാണ് ഹാജരാവുന്നത്. പക്ഷേ എനിക്ക് തോന്നുന്നത് കിരണിൻ്റെ കേസ് സാർ ഇങ്ങനെ ആയത് കൊണ്ടാവാം ആ കേസ് ഏറ്റെടുക്കാതെ നില്കുന്നത് എന്ന് ഞാൻ വിചാരിക്കുന്നു, അറിയില്ല പക്ഷേ എന്തായാലും വളരെ സന്തോഷം ഉണ്ട്. സാർ ഇനിയും ഇത് പോലെ പിഞ്ചു കുഞ്ഞുങ്ങളെയും പെൺകുട്ടികളെയും പീഡിപ്പിക്കുന്ന കാപാലികരെ എന്തു വില വാങ്ങിയും സാർ ഈ സമൂഹത്തിൻ്റെ മുന്നിൽ ഇറങ്ങി നടക്കാൻ സഹായിക്കണം,

സാറിന് എല്ലാവിധ ഭാവങ്ങളും, ഇനിയും സർ ഇതു പോലെ തുടരണം നിർത്തരുത്. ഇതുപോലുള്ള കേസുകൾ സാർ ഏറ്റെടുക്കണം.ഈ കേരളത്തിലെ അമ്മമാരുടെ വേദന സാർ കാണാതിരിക്കണം. കാശാണ് വലുത്, ഈ കാശു കൊണ്ട് ഈ വേദനകൾ എല്ലാം മൂടാം കഴിയും എന്നുള്ള സാറിൻ്റെ വിശ്വാസം സാറിനെ രക്ഷിക്കട്ടെ’- ഇങ്ങനെയായിരുന്നു യുവതിയുടെ വാക്കുകൾ. ഒരുപാട് പേര് പറയാൻ ആഗ്രഹിച്ച കാര്യമാണെന്നും ഈ ധൈര്യം എല്ലാവര്ക്കും വേണമെന്നും നിരവധി ആളുകളാണ് യുവതിയോട് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button