KeralaNattuvarthaLatest NewsNews

ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്: ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. ചെന്നിക്കരയിലെ സത്യേന്ദ്രന്റെ മകന്‍ അന്‍ദേവാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ ഇന്നലെ വൈകിട്ട്‌ ആറോടെയാണ് കുട്ടി ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടന്‍തന്നെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു.

Also Read:അമ്മയെ കൊന്ന് അവയവങ്ങൾ ഉപ്പും മുളകും കൂട്ടി വറുത്തു കഴിച്ച് മകൻ: അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

ആദ്യം നടത്തിയ പരിശോധനയില്‍ മരണകാരണം കണ്ടെത്താനായില്ല. അതുകൊണ്ട് പിന്നീട് ഇന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശ്വാസനാളിയില്‍ നിന്ന് ചത്ത വണ്ടിനെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ വണ്ട് ശ്വാസനാളിയില്‍ കടന്നതാണെന്നാണ് കരുതുന്നത്. കുഞ്ഞിന്റെ മൃതദേഹം ചെന്നിക്കര പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button