Latest NewsNewsIndia

ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം: ശിവലിംഗവും വിഗ്രഹങ്ങളും തകര്‍ത്തു

അമൃത്സര്‍: ശിവക്ഷേത്രത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ക്ഷേത്രത്തിനുള്ളിലെ ശിവലിംഗവും മറ്റ് വിഗ്രഹങ്ങളും അക്രമികള്‍ തകര്‍ത്തു. പഞ്ചാബിലെ അഹമ്മദ്ഗഡിലാണ് സംഭവം.

Also Read: സിക്ക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സുസജ്ജം: പൂനെയിൽ നിന്നും പിസിആർ കിറ്റുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി

ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന പരംജിത് കുമാര്‍ എന്നയാളാണ് സംഭവം ആദ്യം കണ്ടത്. രാവിലെ ക്ഷേത്രത്തിന്റെ ഗേറ്റ് തുറക്കാനെത്തിയപ്പോഴാണ് ശിവലിംഗം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എസ്പിമാരായ അമാന്‍ദീപ് സിംഗ് ബ്രാര്‍, ഹര്‍പ്രീത് സിംഗ് ഹുന്‍ഡല്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവം പുറത്തറിഞ്ഞതോടെ അക്രമികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധം നടത്തി. പോലീസിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നിരാഹാര സമരവും നടത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button