Latest NewsNewsIndia

കോവിഡ് മൂലം ഡൽഹിയിൽ അനാഥരായ കുട്ടികളുടെ എണ്ണം പുറത്തുവിട്ട് സർവ്വേ റിപ്പോർട്ട്: ക്ഷേമപദ്ധതി തയ്യാറാക്കുന്നതായി സർക്കാർ

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ അനാഥരായത് 268 കുട്ടികൾ. ഡൽഹി സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതൽ 5500 കുട്ടികൾക്കാണ് തങ്ങളുടെ മാതാപിതാക്കളിൽ ഒരാളെ നഷ്ടമായിരിക്കുന്നതെന്ന് ഡബ്ലിയു സി ഡി ഡയറക്ടർ രശ്മി സിംഗ് അറിയിച്ചു.

Read Also: ക്യാന്‍സറിനെ തടയാൻ ഉലുവ വെള്ളം

കോവിഡ് വൈറസ് വ്യാപനത്തിനൊപ്പം മറ്റ് രോഗബാധയും ഉണ്ടായതിനെ തുടർന്നാണ് 268 കുട്ടികൾക്ക് തങ്ങളുടെ അച്ഛനമ്മമാരെ നഷ്ടമായത്. അവിവാഹിതരായ അമ്മമാരുടെ മക്കളും അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടികളും ഇവരിൽ ഉൾപ്പെടുന്നുണ്ട്.

ഇത്തരത്തിൽ അനാഥരാക്കപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിനായി വനിത ശിശുവികസന വകുപ്പ് സർവ്വേ സംഘടിപ്പിക്കുകയും 20 ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. സർവ്വേ പൂർത്തിയാക്കാൻ ജൂലൈ 20 വരെ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന സമയം.

കോവിഡ് ബാധിച്ച് അനാഥരായ കുഞ്ഞുങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സഹായം പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളെയോ ഇവരിൽ ഒരാളെയോ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം നൽകുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. പകർച്ചവ്യാധിയുടെ സമയത്ത് മറ്റ് രോഗബാധകളാൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Read Also: വണ്ടിപ്പെരിയാർ സംഭവം: പോസ്റ്റ്മോർട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത എംഎൽഎക്കെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button